June 20, 2026

ഉപതിരഞ്ഞെടുപ്പിനൊരുങ്ങി അപ്പപ്പാറ: തിരഞ്ഞെടുപ്പ് 28-ന്

0
By ന്യൂസ് വയനാട് ബ്യൂറോ


മാനന്തവാടി ∙ തിരുനെല്ലി പഞ്ചായത്തിലെ രണ്ടാം വാർഡായ അപ്പപ്പാറ വാർഡിലെ
ഉപതിരഞ്ഞെടുപ്പ് 28ന് നടക്കും. സിപിഎം അംഗമായിരുന്ന എ.ബി. ഉണ്ണി സർക്കാർ
ജോലി ലഭിച്ചതിനെ തുടർന്നാണ് പഞ്ചായത്ത് അംഗംത്വം രാജിവെച്ചത്. എ.കെ.
രതീഷ് ബിജിപിക്ക് വേണ്ടിയും നിഷ ചന്ദ്രൻ കോൺഗ്രസിന് വേണ്ടിയും ബിന്ദു
സുരേഷ് ബാബു സിപിഎമ്മിന് വേണ്ടിയും ജനവിധി തേടുന്നു. തിരുനെല്ലി
പഞ്ചായത്തിൽ ആകെയുളള 17 സീറ്റിൽ 16ലും എൽഡിഎഫിനായിരുന്നു വിജയം. ഒരു
സീറ്റാണ് കോൺഗ്രസിന് ലഭിച്ചത്. തങ്ങളുടെ ശക്തി കേന്ദ്രമായ തിരുനെല്ലിയിൽ
നടക്കുന്ന ഉപതിരഞ്ഞെടുപ്പിൽ ഭൂരിപക്ഷം വർധിപ്പിക്കാനുളള ശ്രമത്തിലാണ്
സിപിഎം. ഒ.ആർ. കേളു എംഎൽഎയുടെ നേതൃത്വത്തിലാണ് പ്രചാരണ പ്രവർത്തനങ്ങൾ
നടത്തുന്നത്. അട്ടിമറി വിജയം ലക്ഷ്യമിട്ട് കോൺഗ്രസും ചിട്ടയായ പ്രതാരണ
പ്രവർത്തനങ്ങൾ നടത്തി വരുന്നുണ്ട്. കരുത്തറിയാക്കാൻ ബിജെപിയും കച്ചകെട്ടി
ഇറങ്ങിയിട്ടുണ്ട്.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *