April 24, 2026

ദാരിദ്ര്യ ലഘൂകരണ പദ്ധതി രൂപീകരണത്തിന്റെ ഭാഗമായി ട്രയിനിംഗ് ആരംഭിച്ചു

0
IMG_20211116_153354.jpg
By ന്യൂസ് വയനാട് ബ്യൂറോ
മാനന്തവാടി:നഗരസഭകളിൽ ദാരിദ്ര്യ ലഘൂകരണ പദ്ധതി രൂപീകരണത്തിന്റെ ഭാഗമായി ആർ പി മാർക്കുള്ള ട്രയിനിംഗ് ആരംഭിച്ചു. മാനന്തവാടി നഗരസഭയിലെ കുടുംബശ്രീ സി ഡി എസ് , എഡിഎസ് ഭരണ സമിതി അംഗങ്ങളാണ് പരിശീലന പരിപാടിയിൽ പങ്കെടുക്കുന്നത്.

ഗ്രാമകം പദ്ധതിയുടെ ഭാഗമായി അയൽക്കൂട്ട തലം മുതൽ നഗരസ തലം വരെയുള്ള ആക്ഷൻ പ്ലാൻ തയ്യാറാക്കി നഗരസഭക്കു നൽകും.
പരിശീലന പരിപാടി നഗരസഭ ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ വിപിൻ വേണു ഗോപാൽ ഉദ്ഘാടനം ചെയ്തു. സിഡിഎസ് ചെയർപേഴ്സൺ വൽസ മാർട്ടിൻ അധ്യക്ഷയായി. സീമന്ദിനി സുരേഷ്,ട്രൈസാത്ത് ടീമംഗങ്ങളായ 
ലക്ഷ്മി, തങ്കമണി, ജിഷ , ആതിര ധനേഷ് എന്നിവർ സംസാരിച്ചു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *