പാരിസൺ എസ്റ്റേറ്റ് തൊഴിലാളികളുടെ പ്രതിഷേധ സമരം ; രണ്ടാം ദിവസത്തിലേക്ക്

മാനന്തവാടി-പാരിസൺ എസ്റ്റേറ്റ് മാനേജ്മെൻ്റിൻ്റെ തൊഴിലാളിവിരുദ്ധ നടപടികളിൽ പ്രതിഷേധിച്ചു കൊണ്ട് സംയുക്ത ട്രേഡ് യുണിയൻ നടത്തുന്ന പ്രതിഷേധ സമരം രണ്ടാം ദിവസം ചിറക്കരയിൽ ഐ.എൻ.ടി.യു.സി ജില്ലാ ജനറൽ സെക്രട്ടറി ടി.എ.റെജി ഉദ്ഘാടനം ചെയ്തു. ന്യായമായ ബോണസ് എക്സ് ഗ്രേഷ്യാ അനുവദിക്കുക, ലോക്കൽ തൊഴിലാളികളെ സ്ഥിരപ്പെടുത്തുക, മെഡിക്കൽ ബില്ലുകളുടെ കുടിശിക പൂർണ്ണമായും അനുവദിക്കുക, പാടികൾ നവീകരിക്കുക തുടങ്ങിയ ആവശ്യങ്ങളാണ് സമരത്തിലുടെ ഉന്നയിക്കുന്നത്.എസ്.ഗാന്ധി അദ്ധ്യക്ഷത വഹിച്ചു.കൃഷ്ണപ്പൻ ചിറക്കര ,പി. ഗഫൂർ, സി.എച്ച്.ഇബ്രായി, ഷൗക്കത്ത് ചിറക്കര പ്രസംഗിച്ചു.



Leave a Reply