April 24, 2026

ഹോട്ടൽ തൊഴിലാളികളുടെ കണ്ണുനീരിന് പരിഹാരം ഉണ്ടാകണം; യുഎച്ച് ആർ എ

0
IMG_20211118_073034.jpg
By ന്യൂസ് വയനാട് ബ്യൂറോ
 
 മാനന്തവാടി – യുണൈറ്റഡ് ഹോട്ടൽ ആൻഡ് റസ്റ്റോറൻ്റ് സ്റ്റാഫ് അസോസിയേഷൻ വയനാട് ജില്ലാ സമ്മേളനം നടത്തി.മാനന്തവാടി വയനാട് സ്ക്വയർ ഹോട്ടലിൽ നടന്ന സമ്മേളനംസംസ്ഥാന പ്രസിഡണ്ട് മനു മാത്യു ഉദ്ഘാടനം ചെയ്തു.ജില്ലാ വൈസ് പ്രസിഡണ്ട് എഎം ഷിനോദ് അദ്ധ്യക്ഷത വഹിച്ചു.റിസോർട്ടുകളിൽ അടിസ്ഥാന യോഗ്യതയുള്ള സ്റ്റാഫുകൾ ഉണ്ട് എന്നുള്ളത് പരിശോധിക്കണമെന്നും, 
 കൃത്യമായ രജിസ്ട്രേഷൻ നടപ്പിലാക്കി
ക്ഷേമനിധി ലഭ്യമാക്കുക, 
 കേരളത്തിലെ ഹോട്ടൽ മേഖലകളിലേക്ക് കുത്തി നിറക്കുന്ന അന്യ സംസ്ഥാന തൊഴിലാളികളെകാൾ വിദ്യാസമ്പന്നരായ ഉദ്യോഗാർത്ഥികൾക്ക് തൊഴിൽ നൽകുക,കേരള ടൂറിസം കൗൺസിൽ രജിസ്ട്രേഷൻ നടപ്പിലാക്കുക, 
 രജിസ്ട്രേഷൻ ചെയ്തിട്ടുള്ള ഉദ്യോഗാർത്ഥികൾ ഓരോ റസ്റ്റോറൻറ് ,ഹോട്ടലുകളിൽ മിനിമം 50 ശതമാനമെങ്കിലും ഉണ്ടെന്ന് ഉറപ്പുവരുത്തുകയും ചെയ്യണമെന്ന് ജില്ലാസമ്മേളനംആവശ്യപ്പെട്ടു. ജില്ലാ കോർഡിനേറ്റർ ബിജു മാതൃു വിഷയാവതരണം നടത്തി,ഡെനീഷ് മാതൃു,ജോണി ചാക്കോസംസ്ഥാന കമ്മിറ്റി അംഗങ്ങളായ നിതീഷ് കുമാർ, പ്രവീൺ എ, വിലേഷ്,വിപിൻ ജോസഫ്, തുടങ്ങിയവർ സംസാരിച്ചു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *