വനം, ആരോഗ്യ വകുപ്പു മന്ത്രിമാര്‍ നാളെ ജില്ലയില്‍

കൽപ്പറ്റ-ജില്ലയുടെ ചുമതലയുള്ള വനം-വന്യജീവി വകുപ്പു മന്ത്രി എ.കെ ശശീന്ദ്രന്‍, ആരോഗ്യ വകുപ്പു മന്ത്രി വീണ ജോര്‍ജ്ജ് എന്നിവര്‍ നാളെ വയനാട് ജില്ലയിലെത്തും. മന്ത്രി എ.കെ ശശീന്ദ്രന്‍ 19 ന് വെള്ളിയാഴ്ച രാവിലെ 10 ന് മീനങ്ങാടി ഗ്രാമപഞ്ചായത്ത് ഹാളില്‍ നടക്കുന്ന കയര്‍ ഭൂവസ്ത്ര പദ്ധതി അവലോകന സെമിനാറിലും 11.30 ന് കലക്ടറേറ്റില്‍ ദുരന്ത നിവാരണ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട അവലോകന യോഗത്തിലും പങ്കെടുക്കും.
ആരോഗ്യ- വനിതാ-ശിശുവികസന വകുപ്പു മന്ത്രി വീണ ജോര്‍ജ്ജ് വെള്ളിയാഴ്ച വൈകീട്ട് 5.30 ന് നല്ലൂര്‍നാട് ട്രൈബല്‍ സ്‌പെഷ്യാലിറ്റി ആശുപത്രി സന്ദര്‍ശിക്കും. 20 ന് ശനിയാഴ്ച രാവിലെ 9.30 ന് മാനന്തവാടി ഡി.എം.ഒ ഓഫീസ് കോണ്‍ഫറന്‍സ് ഹാളില്‍ വയനാട് മെഡിക്കല്‍ കോളെജ് സംബന്ധിച്ച യോഗത്തിലും 10.30 ന് നടക്കുന്ന കോവിഡ് അവലോകന യോഗത്തിലും പങ്കെടുക്കും.



Leave a Reply