June 25, 2026

അമ്പെയ്ത്ത് മത്സരം സംഘടിപ്പിച്ചു

0
IMG_20211122_082100.jpg
By ന്യൂസ് വയനാട് ബ്യൂറോ
  നിരവിൽപ്പുഴ:  നവംമ്പര്‍ 28, 29 തീയ്യതികളില്‍ സ: ഇ.എം കുഞ്ഞിക്കൃഷ്ണന്‍ നായര്‍ നഗറില്‍(ദോഹ പാലസ് കോറോം) നടക്കുന്ന സി.പി.ഐ.എം പനമരം ഏരിയ സമ്മേളനത്തിന്റെ അനുബന്ധ പരിപാടിയായി നിരവില്‍പ്പുഴ കുഞ്ഞോം എ യു.പി.സ്‌കൂളില്‍ സംഘടിപ്പിച്ച അമ്പെയ്ത്ത് മത്സരം തൊണ്ടര്‍നാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അംബിക ഷാജി ഉദ്ഘാടനം ചെയ്തു.
തവക്കല്‍ ചിക്കന്‍ സ്റ്റാള്‍ നിരവില്‍പ്പുഴ സ്‌പോണ്‍സര്‍ ചെയ്ത 1000 രൂപ ഒന്നാം സമ്മാനത്തിന് സുധീഷ് എം സി,മണപ്പാട്ടിലും വൈറ്റ് സുപ്പര്‍ മാര്‍ക്കറ്റും ലുലു മൊബെല്‍സും ചേര്‍ന്ന് സ്‌പോണ്‍സര്‍ ചെയ്ത 750 രൂപയുടെ രണ്ടാം സമ്മാനത്തിന് ചന്തു, പി.കെ.യും ധനലക്ഷ്മി ലോട്ടറിസ് നിരവില്‍പ്പുഴ സ്‌പോണ്‍സര്‍ ചെയ്ത 500 രൂപയുടെ മൂന്നാം സമ്മാനത്തിന് ചന്ദ്രന്‍ മണപ്പാട്ടിലും അര്‍ഹനായി.
ബാബു പാറയ്ക്കല്‍, രാജേഷ് എ ടി, എം എം ചന്തു , രണദേവന്‍ വി കെ , അരവിന്ദാക്ഷന്‍ വി ടി എന്നിവര്‍ നേതൃത്വം നല്കി.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *