April 24, 2026

കായിക രംഗത്തും അക്കാദമിക രംഗത്തും മികച്ച നേട്ടങ്ങൾ കൈവരിച്ച പ്രതിഭകളെ ആദരിച്ചു

0
IMG_20211129_070541.jpg
By ന്യൂസ് വയനാട് ബ്യൂറോ
  വാളാട്: പ്രതിഭകളെ ആദരിച്ചു

കായിക രംഗത്തും അക്കാദമിക രംഗത്തും മികച്ച നേട്ടങ്ങൾ കൈവരിച്ച, വാളാട് ഗവണ്മെന്റ് ഹയർ സെക്കണ്ടറി സ്‌കൂളിലെ പ്രതിഭകൾക്കുള്ള അനുമോദന സമ്മേളനം ഒ.ആർ.കേളു എം.എൽ.എ ഉദ്‌ഘാടനം ചെയ്തു.
ജൂഡോ മത്സരത്തിൽ സംസ്ഥാന തലത്തിൽ മൂന്നാം സ്ഥാനം നേടിയ അക്സ ബിജു, കേരളാ ക്രിക്കറ്റ് ടീമിലേക്ക് തെരഞ്ഞെടുക്കപ്പെട്ട അജയ്, കായിക അധ്യാപകൻ കെ.കെ. മനോജ്, എൻ.എം.എം.എസ്. സ്‌കോളർഷിപ്പ് വിജയികൾ തുടങ്ങിയവരെ ചടങ്ങിൽ ആദരിച്ചു.
പി.ടി.എ. പ്രസിഡന്റ് എം.ജി.ബാബു അധ്യക്ഷത വഹിച്ചു. ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി.എം.ഇബ്രാഹിം, ജില്ലാ പഞ്ചായത്ത് മെമ്പർ മീനാക്ഷി രാമൻ, ബ്ലോക്ക് പഞ്ചായത്ത് മെമ്പർ സൽ‍മ മോയിൻ, വാർഡ് മെമ്പർ ശ്രീലത കൃഷ്ണൻ തുടങ്ങിയവർ സംബന്ധിച്ചു.
പ്രിൻസിപ്പൽ ഇൻ ചാർജ് കെ.വി. ചന്ദ്രൻ, ഹെഡ്മാസ്റ്റർ കെ.പി.സുനിൽകുമാർ, സ്മിത കെ,സ്മിത പി,ജോസഫ് ജോഷി തുടങ്ങിയവർ നേതൃത്വം നൽകി.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *