രാഷ്ട്രീയ കിസാൻ മഹാ സംഘ് വയനാട് ജില്ലാ കമ്മിറ്റി യോഗം ചേർന്നു
മാനന്തവാടി: രാഷ്ട്രീയ കിസാൻ മഹാ സംഘ് വയനാട് ജില്ലാ കമ്മിറ്റിയുടെ ഒരു യോഗം മാനന്തവാടി ഹോട്ടൽ ആന്റ് റെസ്റ്റോറന്റ് ഹാളിൽ ചേർന്നു. വന്യമൃഗ ശല്ല്യത്തിന് ശാശ്വത പരിഹാരം കാണുക പ്രളയത്തിൽ കൃഷി നശിച്ച കർഷകർക്ക് മതിയായ ആനുകൂല്യങ്ങൾ വിതരണം ചെയ്യുക ബാങ്കകളുടെ ജപ്തി നടപടികൾ നിർത്തി വെക്കുക തുടങ്ങിയ ആവശ്യ ങ്ങൾ ഉന്നയിച്ച് കൊണ്ട് ഡിസമ്പർ 13 ന് തിരുവനന്തപുരം സെക്രട്ടറിയേറ്റ് പടിക്കൽ നടത്തുന്ന ധരണയിൽ വയനാട് ജില്ല യിൽ നിന്ന് കർഷകരെ പങ്കെടുപ്പിക്കുവാൻയോഗം തീരുമാനിച്ചു. ജനറൽ കൺ: എം വി പൗലോസ് സ്വാഗതം പറഞ്ഞു ,ചെയർമാൻ എ സി തോമസ്സ് ആദ്യക്ഷം വഹിച്ചു, സംസ്ഥാന സമിതിയംഗങ്ങളായ കുഞ്ഞിക്കണ്ണൻ കെ സുനിൽ മഠത്തിൽ, ജോൺ മാസ്റ്റർ ,കൃഷ്ണൻ കുട്ടി, കെ.കെ ആലിയ, കമ്മോം പ്രൊ ശെൽവരാജ്, കെ എൻ രാജു ,ജേക്കബ് കെ.കെ എന്നിവർ സംസാരിച്ചു.
Leave a Reply