April 25, 2026

ഹോട്ടല്‍ & റസ്റ്റോറന്റ് അസോസിയേഷന്‍ ടെലഫോണ്‍ എക്‌സേഞ്ചിന് മുന്‍പില്‍ ധര്‍ണ്ണ നടത്തി

0
IMG_20220405_090748.jpg
By ന്യൂസ് വയനാട് ബ്യൂറോ
കൽപ്പറ്റ : ഗ്യാസ് വിലവര്‍ധനവ്  പിന്‍വലിക്കണം എന്നാവശ്യപ്പെട്ട് ഹോട്ടല്‍ & റസ്റ്റോറന്റ് അസോസിയേഷന്‍ (കെ എച്ച് ആർ എ ) വയനാട് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ കല്‍പ്പറ്റ ടെലഫോണ്‍ എക്‌സേ ഞ്ചിന് മുന്‍പില്‍ ധര്‍ണ്ണ നടത്തി.

ഗ്യാസ് വില വര്‍ധനവിലൂടെ ഹോട്ടല്‍ മേഖല  കടുത്ത പ്രതിസന്ധിയാണ് നേരിടുകയാണ്
അവശ്യ സാധന വിലവര്‍ദ്ധിച്ചതും പ്രതിസന്ധിയുടെ ആഴം കൂട്ടുകയാണ്.
ഭക്ഷണ വിതരണ മേഘലയില്‍ സര്‍ക്കാര്‍ സഹായം ലഭിക്കാതെ നിലനില്‍ക്കാന്‍ കഴിയാത്ത സാഹചര്യമാണ് നിലവിലുള്ളത്.
ഗ്യാസിനും അവശ്യസാധനങ്ങള്‍ക്കും സബ്‌സീഡി പരിഗണിക്കണമെന്നും കെ എച്ച് ആർ എ  ആവശ്യപ്പെട്ടു.
കെ എ ആർ എ  ജില്ലാ പ്രസിഡണ്ട് അനീഷ് ബിനായര്‍ അദ്ധ്യക്ഷത വഹിച്ചു.
സംസ്ഥാന വൈസ് പ്രസിഡണ്ട് പി ആര്‍ ഉണ്ണികൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു.
വിജു മന്ന, അസ്ലം ബാവ, സുബൈര്‍ യു , അബ്ദുള്‍ റഹിമാന്‍ പി , മുഹമ്മദാജി തൗഫീഖ്, ജോസ് ഫിനിക്‌സ്, ഉമ്മര്‍പാരഡൈസ്, കാജാ ഹുസൈന്‍, ശിഹാബുദ്ധീന്‍ പി , മുജീബ് ചുണ്ട, റഷീദ് ബാംബു തുടങ്ങിയവര്‍ സംസാരിച്ചു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *