March 29, 2024

പന്നി ശല്യത്തിന് ഔഷധ സസ്യ ജൈവ വേലിയുമായി വയനാട് ആയുഷ് ട്രൈബൽ മെഡിക്കൽ യൂണിറ്റ്

0
Img 20220405 174119.jpg
ചെതലയം : വയനാട് ആയുഷ് ട്രൈബൽ മെഡിക്കൽ യൂണിറ്റിന്റെ ഗോത്ര വർഗ്ഗ കോളനികളിലെ ഔഷധ സസ്യ കൃഷി വ്യാപനത്തിന്റെ ഭാഗമായി ചെത്തിക്കൊടുവേലി ചെതലയം പൂവിഞ്ചി കോളനിയിൽ നട്ടു പിടിപ്പിച്ചു. ഫോട്ടോഗ്രാഫർ, ഉടലാഴം സിനിമകളിലൂടെ പ്രശസ്തനായ സിനിമാ നടൻ മണി ചെത്തിക്കൊടുവേലി നട്ടു പിടിപ്പിച്ചു കൊണ്ട് പദ്ധതി ഉത്ഘാടനം ചെയ്തു.ചെത്തി കൊടുവേലിയുടെ കിഴങ്ങിലുള്ള ദ്രവം സ്പർശിച്ചാൽ പൊള്ള ലുണ്ടാക്കും. അത്‌ കൊണ്ടാണ് പന്നി, എലി മുതലായവ അകന്നു പോകുന്നത്.വിപണിയിൽ നല്ലൊരു വില ലഭിക്കുന്ന ഔഷധ കിഴങ്ങ് കൂടിയാണിത്. ചെത്തി കൊടുവേലിയുടെ ഔഷധ ഗുണങ്ങൾ, നടീൽ രീതികൾ എന്നിവ ഡോ അരുൺ ബേബി വിശദീകരിച്ചു.ഉഷാ കുമാരി ടീച്ചർ, ട്രൈബൽ പ്രൊമോട്ടർ ചന്ദ്രൻ, സുർജിത്ത് എന്നിവർ സംബന്ധിച്ചു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *