March 28, 2024

സിന്ധുവിന്റെ ആത്മഹത്യ: കുറ്റക്കാർക്കെതിരെ ആത്മഹത്യാ പ്രേരണ കുറ്റം ചുമത്തി നരഹത്യക്ക് കേസ് എടുക്കണം :ബി.ജെ.പി

0
Img 20220407 144955.jpg
മാനന്തവാടി : സബ്ബ് ആർ.ടി ഓഫീസിലെ ജീവനക്കാരി സിന്ധു ആത്മഹത്യ ചെയ്ത സംഭവത്തിൽ ഉൾപ്പെട്ട മുഴുവൻ ഉദ്യോഗസ്ഥർക്കെതിരെയും ആത്മഹത്യാ പ്രേരണ കുറ്റം ചുമത്തി നരഹത്യക്ക് കേസെടുക്കണമെന്ന് ബി.ജെ.പി ആവശ്യപ്പെട്ടു.
ആത്മഹത്യ കുറിപ്പിൽ പേര് വന്നിട്ടുള്ള ഉദ്യോഗസ്ഥൻമാർ ക്ക് ഒരു നിമിഷം പോലും ഔദ്യോഗികമായി തുടരാൻ അർഹത ഇല്ല. അവരെ പുറത്താക്കി സമാഗ്രാ ന്വേഷണം നടത്താൻ ബന്ധപ്പെട്ട അധികാരികൾ തെയ്യാറാകണം .
എൽ.ഡി.എഫ് സർക്കാറിന്റെ ഭരണത്തിൽ അഴിമതിയും കൈക്കൂലിയും വാങ്ങാത്ത ഉദ്യോഗസ്ഥർക്ക് ജോലി ചെയ്യാൻ സാധ്യമല്ലെന്ന് മാത്രമല്ല ആത്മഹത്യ ചെയ്യേണ്ട സാഹചര്യമാണുള്ളത്.
കോടിക്കണക്കിന് രൂപ മുടക്കി റോഡുകളിലല്ല ക്യാമറ സ്ഥാപിക്കേണ്ടത് ഇത്തരത്തലുള്ള ഓഫീസുകളിലും അവർക്ക് ഒത്താശ ചെയ്യുന്ന ഏജന്റുമാരടെ ഓഫീസുകളിലുമാണ് ക്യാമറ സ്ഥാപിക്കേണ്ടത്.
കുറ്റക്കരായ ഉദ്യോഗസ്ഥരെ ഒത്ത് തീർപ്പിലൂടെ കേസിൽ നിന്നൊഴിവാക്കാൻ ബി ജെ.പി അനുവദിക്കില്ല. അവർക്കെതിരെ നടപടി കൈകൊള്ളും വരെ സമര രംഗത്ത് ബി.ജെ.പി ഉണ്ടാകും.
അഞ്ചാം മൈൽ പെട്രോൾ പമ്പിനു സമീപത്തു നിന്നും മാർച്ച് ആരംഭിച്ചു. തുടർന്ന് നടന്ന ധർണ്ണ സമരം കർഷക മോർച്ച ജില്ല ജനറൽ സെക്രട്ടറി ജി.കെ. മാധവൻ ഉദ്ഘാടനം ചെയ്തു. പനമരം മണ്ഡലം അദ്ധ്യക്ഷൻ പ്രജീഷ്. കെ.എം അദ്ധ്യക്ഷത വഹിച്ചു. ജിതിൻ ഭാനു, രാജേഷ് തൊണ്ടർ നാട്, മോഹനൻ കെ.പി , അനിൽകുമാർ എന്നിവർ സംസാരിച്ചു. മുരളീധരൻ, ശ്രീജ ജയദാസ് , ശശിമോൻ എന്നിവർ മാർച്ചിന് നേതൃത്വം നൽകി.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *