April 25, 2026

ജോയിന്റ് ആര്‍ടിഒ ഓഫീസുകള്‍ അഴിമതിയുടെ ഫാക്ടറികള്‍: പി.പി.ആലി

0
IMG_20220408_123406.jpg
By ന്യൂസ് വയനാട് ബ്യൂറോ
മാനന്തവാടി: മാനന്തവാടി സബ് ആര്‍ടിഒ ഓഫീസിലെ ജീവനക്കാരി ആത്മഹത്യ ചെയ്യാന്‍ ഉണ്ടായ കാരണങ്ങള്‍ പരിശോധിച്ച് കുറ്റക്കാര്‍ക്കെതിരെ നടപടി സ്വീകരിക്കണമെന്ന് ഐ.എന്‍.ടി.യു.സി മാനന്തവാടി റീജിയണ്‍ കണ്‍വെന്‍ഷന്‍ ആവശ്യപ്പെട്ടു. ട്രാന്‍സ്‌പോര്‍ട്ട് ഓഫീസുകള്‍ കേന്ദ്രീകരിച്ച് ഭരണം നടത്തുന്ന മാഫിയാ സംഘത്തെ നിലക്ക് നിര്‍ത്തണമെന്നും ഐ.എന്‍.ടി.യു.സി. കണ്‍വെന്‍ഷന്‍ ഐ.എന്‍.ടി.യു.സി ജില്ലാ പ്രസിഡണ്ട് പി.പി ആലി ഉദ്ഘാടനം ചെയ്തു.ടി.എ.റെജി അദ്ധ്യക്ഷത വഹിച്ചു.ജോര്‍ജ് പടക്കുട്ടില്‍ പുതിയ റിജണല്‍ പ്രസിഡണ്ടായി ചുമതലയേറ്റു.പി.ഷംസുദ്ദിന്‍, എം.പി.ശശികുമാര്‍ ,ടി.കെ.മമ്മുട്ടി, കമ്മനമോഹനന്‍, ബേബി തുരുത്തിയിന്‍, പടക്കുട്ടില്‍ ജോര്‍ജ് പ്രസംഗിച്ചു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *