April 24, 2026

ക്ഷേമ പെന്‍ഷനുകള്‍ വര്‍ധിപ്പിക്കുക

0
news-wayanad-372.jpg
By ന്യൂസ് വയനാട് ബ്യൂറോ
 മീനങ്ങാടി: കേരള സീനിയര്‍ സിറ്റിസണ്‍സ് ഫോറം വയനാട് ജില്ലാ കൗണ്‍സില്‍ യോഗം ക്ഷേമ പെന്‍ഷനുകള്‍ വര്‍ദ്ധിപ്പിക്കണമെന്ന് സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. ട്രെയിനുകളില്‍ മുതിര്‍ന്ന മുതിര്‍ന്ന പൗരന്മാര്‍ക്കനുവദിച്ചിരുന്ന ഇളവുകള്‍ പുന:സ്ഥാപിക്കണമെന്നും ലോവര്‍ ബര്‍ത്ത് മുതിര്‍ന്ന പൗരന്മാര്‍ക്കനുവദിക്കണമെന്നും യോഗം ആവശ്യപ്പെട്ടു. മീനങ്ങാടി പഞ്ചായത്ത് പ്രസിഡന്റ് കെ.ഇ.വിനയന്‍ കൗണ്‍സില്‍ യോഗം ഉദ്ഘാടനം ചെയ്തു.ജില്ലാ പ്രസിഡന്റ് കെ.വി.മാത്യൂ അധ്യക്ഷത വഹിച്ചു.സംസ്ഥാന വൈസ് പ്രസിഡന്റ് എ.പി.വാസുദേവന്‍ നായര്‍ ,ജില്ലാ സെക്രട്ടറി റ്റി.വി.രാജന്‍, കെ ശശിധരന്‍, ഇ.മുരളിധരന്‍, ജി.കെ.ഗിരിജ ശിവദാസന്‍, റ്റി.സി. പത്രോസ്, റ്റി.ഒ .പൗലോസ് എന്നിവര്‍ പ്രസംഗിച്ചു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *