April 16, 2024

നിർമ്മാണ വസ്തുക്കളുടെ ക്ഷാമം പരിഹരിക്കാൻ നടപടികൾ കൈ കൊള്ളണം : കേരള ആർട്ടിസാൻസ് യൂണിയൻ

0
Img 20220704 Wa00102.jpg
കൽപ്പറ്റ : നിർമ്മാണ വസ്തുക്കളുടെ ക്ഷാമം പരിഹരിക്കാൻ നടപടികൾ കൈ കൊള്ളണമെന്ന് കേരള ആർട്ടിസാൻസ് യൂണിയൻ സി ഐ ടി യു കൽപ്പറ്റ ഏരിയാ സമ്മേളo സർക്കാരിനോടാവശ്യപ്പെട്ടു. പുഴകളിൽ അടിഞ്ഞുകൂടുന്ന മണൽ തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങൾ വഴിശേഖരിച്ച് വിതരണം ചെയ്യുന്നതിനും , ക്വാറികളുടെ പ്രവർത്തനത്തിനുള്ള തടസ്സങ്ങൾ നീക്കുന്നതിനുള്ള നിയമ നടപടികൾ കൈകൊള്ളണമെന്നും ആവശ്യപ്പെട്ടു. നിർമ്മാണ തൊഴിലാളി പെൻഷൻ തുക വർദ്ധിപ്പിക്കണമെന്നും, ആനുകൂല്യങ്ങൾ കാലാനുസൃതമായി പരിഷ്കരിക്കണമെന്നും സമ്മേളനം അംഗീകരിച്ച പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. ജില്ലാ പ്രസിഡണ്ട് പി.ജെ ആന്റണി ഉദ്ഘാടനം ചെയ്തു. പ്രസിഡണ്ട് കെ. സാംബശിവൻ അദ്ധ്യക്ഷത വഹിച്ചു. കെ.പി.പ്രദീശൻ രക്ത സാക്ഷി പ്രമേയവും, കൊനാരായണൻ അനുശോചന പ്രമേയവും അവതരിപ്പിച്ചു. സെക്രട്ടറി പി.സൈനുദ്ദീൻ പ്രവർത്തന റിപ്പോർട്ടും, ട്രഷറർ എ.കെ.മോഹനൻ വരവ് ചെലവ് കണക്കുകളും അവതരിപ്പിച്ചു. സി.ഐ ടി.യു. ജില്ലാ കമ്മിറ്റിയംഗം പി.കെ.അബു, ജില്ലാ നേതാക്കളായ പി.ആർ.വിജയൻ, പി.കെ. മോഹനൻ , കെ എൻ . ഗോപിനാഥൻ,കെ .പത്മിനി, വി.ജയരാജൻ എന്നിവർ സംസാരിച്ചു. ഭാരവാഹികളായി കെ.സാംബശിവൻ പ്രസിഡണ്ട്, കെ.ബാലകൃഷ്ണൻ , വി. ധർമ്മരാജ് വൈസ് പ്രസിഡണ്ടുമാർ പി. സൈനുദ്ദീൻ സെക്രട്ടറി, കെ.നാരായണൻ , കെ.പി.പ്രദീശൻ ജോയിന്റ് സെക്രട്ടറിമാർ .ഏ.കെ. മോഹനൻ ട്രഷറർ എന്നിവർ ഭാരവാഹികളായി 25 അംഗ കമ്മിറ്റിയെ തെരഞ്ഞെടുത്തു. ഏ.കെ. മോഹനൻ സ്വാഗതവും, കെ.നാരായണൻ നന്ദിയും പറഞ്ഞു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *