September 22, 2026

തവിഞ്ഞാലില്‍ ലോണ്‍ മേള സംഘടിപ്പിച്ചു

0
IMG-20220704-WA00442.jpg
By ന്യൂസ് വയനാട് ബ്യൂറോ
തവിഞ്ഞാൽ : കേരള സംസ്ഥാന പിന്നോക്ക വികസന കോര്‍പ്പറേഷന്‍ മാനന്തവാടി ഉപജില്ലാ ഓഫീസ് തവിഞ്ഞാല്‍ സി.ഡി.എസിന് (25 കുടുംബശ്രീകള്‍ക്കായി) 1,19,07500 രൂപ മൈക്രോക്രെഡിറ്റ് വായ്പ അനുവദിച്ചു. തവിഞ്ഞാല്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എല്‍ സി ജോയ് സി.ഡി.എസിനുള്ള ചെക്ക് വിതരണം ചെയ്ത് ഉദ്ഘാടനം നിര്‍വ്വഹിച്ചു. വൈസ് പ്രസിഡന്റ് പി.എം ഇബ്രാഹിം അദ്ധ്യക്ഷത വഹിച്ചു. കുടുംബശ്രീകള്‍ക്കുള്ള വായ്പാ വിതരണം പിന്നോക്ക വിഭാഗ വികസന കോര്‍പ്പറേഷന്‍ മാനന്തവാടി ഉപജില്ലാ മാനേജര്‍ കെ രവീന്ദ്രന്‍ നിര്‍വ്വഹിച്ചു. തവിഞ്ഞാല്‍ ഗ്രാമ പഞ്ചായത്ത് ഹാളില്‍ നടന്ന ചടങ്ങില്‍ സി.ഡി.എസ് ചെയര്‍പേഴ്‌സണ്‍ ലൈജി തോമസ്, ക്ഷേമകാര്യ ചെയര്‍മാന്‍ ജോസ് കൈനിക്കുന്നേല്‍, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍പേഴ്സണ്‍ കെ. ഖമറുന്നീസ, തവിഞ്ഞാല്‍ ഗ്രാമ പഞ്ചായത്ത് മെമ്പര്‍മാരായ റോസമ്മ ബേബി, കെ. സബിത, മെമ്പര്‍ സെക്രട്ടറി എ.കെ അസീസ്, കെ.എസ്.ബി.സി.ഡി സീനിയര്‍ അസിസ്റ്റന്റ് ബിന്ദു വര്‍ഗ്ഗീസ്, സി.ഡി.എസ് വൈസ് ചെയര്‍പേഴ്സണ്‍ ബിന്ദു രാജന്‍ എന്നിവര്‍ സംസാരിച്ചു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *