April 20, 2024

വാഹനങ്ങൾക്ക് ഭീഷണിയായ കുറിച്ചിപറ്റ റോഡിലെ മരം

0
Img 20220711 Wa00132.jpg
റിപ്പോർട്ട്‌  : ദീപാ ഷാജി പുൽപ്പള്ളി…….

പുൽപ്പള്ളി:പുൽപ്പള്ളി – മാനന്തവാടി റോഡിൽ കുറിച്ചിപറ്റയിലാണ് റോഡിന് നടുവിൽ വർഷങ്ങളായി ഈ വീട്ടി മരം നിൽക്കുന്നത്. ഇപ്പോൾ ഈ റോഡ് വീതി കൂട്ടി വരുന്ന വേളയിലും മരം വാഹനങ്ങൾ ക്ക് ഭീഷണിയായി വരുന്നു എന്ന് ജനങ്ങൾ അഭിപ്രായപ്പെടുന്നു. റവന്യൂ ഭൂമി യായതിനാൽ ഇത്തരം മരങ്ങൾ മരിക്കുന്നതിന് നിയമ തടസമുണ്ട്. ഇത് പോലെ ഉള്ള വൻ മരങ്ങൾ മുറിക്കാൻ സാധിക്കാതെ  അനേകം ആളുകളുടെ കൃഷി യിടങ്ങളിൽ പാക്കം, അലൂർക്കുന്ന്, ദാസനക്കര, വേലിയബം, മരക്കാവ്, ഭൂദാനം, കുറുവ എന്നിവിടങ്ങളിലുണ്ട്. ഇത്തരം മരങ്ങൾ കർഷകർക്ക് ഉപകാരപ്പെടാതെ ചിലയിടത്ത് ഒടിഞ്ഞു വീണും, കേടായും വെറുതെ കിടന്ന് പോയിട്ടുണ്ട്. റോഡിൽ വാഹനങ്ങൾക്ക് ഭീഷണിയായ ഈ മരം മുറിച്ചു മാറ്റിയില്ലെങ്കിൽ അനേകം  വാഹനാപകടങ്ങൾ ഭാവിയിലും ഇവിടെ തുടരുമെന്നും പ്രദേശവാസികൾ പറയുന്നു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *