March 28, 2024

മുള്ളൻകൊല്ലി ഗ്രാമ പഞ്ചായത്ത്‌ പുതിയ പോഷകാഹാര ബ്രാണ്ടുകൾ വിതരണം തുടങ്ങി

0
Img 20220715 Wa00252.jpg
പുൽപ്പള്ളി : മുള്ളൻകൊല്ലി പഞ്ചായത്തിലെ ഗർഭിണികൾക്കും മുലയൂട്ടുന്ന അമ്മമാർക്കും കൗമാരക്കാരായ പെൺകുട്ടികൾക്കും അംഗൻവാടികൾ വഴി വിതരണം ചെയ്യുന്നതിനായി പുതിയ പോഷകാഹാര ബ്രാൻഡുകൾ പ്രസിഡന്റ് പി കെ വിജയൻ ഐസിഡിഎസ് സൂപ്പർവൈസർ ശരണ്യ രാജ്ന്  നൽകി പ്രകാശനം ചെയ്തു. ഗ്രാവി പ്രോ, ന്യൂട്രി മോം, ടീം കയർ എന്നീ ബ്രാൻഡുകളാണ് വിതരണത്തിന് തയ്യാറായിരിക്കുന്നത്.

ജൂലൈ പകുതിയോടെ കൂടി വിതരണം ആരംഭിക്കും പുതിയ ബ്രാൻഡുകളിൽ ഉള്ള പോഷകാഹാരമാണ് അംഗനവാടികളിലൂടെ വിതരണം ചെയ്യുക എന്ന് പ്രസിഡണ്ട് : പി. കെ വിജയൻ അറിയിച്ചു.
തുടർന്ന് മൂന്നുപ്പാലം അംഗനവാടിയിൽ വാർഡ് മെമ്പർ മോളി സജി ആക്കാന്തിരി പോഷകാഹാര വിതരണം ഉത്ഘാടനം ചെയ്തു.
അംഗനവാടി ടീച്ചർ ഷിൽവി, അജി തട്ടാം പറമ്പിൽ, ആശാ വർക്കർ മാരായ ലീല, വത്സ, അംഗനവാടി എക്സിക്യൂട്ടീവ് അംഗം മുരളീധരൻ എന്നിവ സംസാരിച്ചു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *