March 29, 2024

സോലസ് സ്ഥാപക ഷീബ അമീറിന് കർമ്മ അവാർഡ്.

0
Img 20220716 080332.jpg
തൃശൂർ: 
ദീർഘകാല രോഗികളായ കുട്ടികളുടെ ആരോഗ്യ ക്ഷേമ പ്രവർത്തനങ്ങളിൽ വയനാട്ടിലടക്കം പ്രവർത്തനങ്ങൾ നടത്തുന്ന സോലേസ് സ്ഥാപകയും സാമൂഹ്യ പ്രവർത്തകയും ,  ഷീബ അമീറിന് കർമ്മ അവാർഡ്.
എം.കെ.ആർ.ഫൗണ്ടേഷൻ സാമൂഹ്യ പ്രവർത്തകർക്കായി ഏർപ്പെടുത്തിയ കർമ്മ അവാർഡ് ജുലായ് 24 ഞായറാഴ്ച വൈകീട്ട് 6.30ന് ചെറുതുരുത്തി റിവർ റിട്രീറ്റ് റിസോർട്ടിൽ  എം.ടി.വാസുദേവൻ നായർ സമ്മാനിക്കും.ഏഷ്യാനെറ്റ് സ്ഥാപകനായ ശശികുമാർ മുഖ്യ പ്രഭാഷണം നടത്തും, സാഹിത്യകാരി സാറാ ജോസഫ്, ഫൗണ്ടേഷൻ ചെയർമാൻ ഉള്ളാട്ടിൽ അച്ചു എന്നിവർ  സംസാരിക്കും. 2020ലെ  പുരസ്കാരം മുൻ ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ.ഷൈലജ ടീച്ചറും 202l ലേത്  സൊലസ് സ്ഥാപക ഷീബ അമീറും ഏറ്റുവാങ്ങും.
ഒരോ അവാർഡുകളും ഉത്തരവാദിത്വം വർദ്ധിപ്പിക്കുകയാണ്..
തന്നിൽ സമൂഹം അർപ്പിച്ച വിശ്വാസം താൻ കാത്ത് സൂക്ഷിയ്ക്കുമെന്നും 
ഷീബ അമീർ പറഞ്ഞു.
കിടപ്പു രോഗികളും അവശതയനുഭവിക്കുന്നവരുമായ കുട്ടികളുടെ പരിചരണത്തിനും ക്ഷേമത്തിനും വേണ്ടി സ്ഥാപിതമായ സംഘടനയാണ്  സോലസ്.കേരളത്തിലെ വിവിധ ജില്ലകളിലും കേരളത്തിന് പുറത്തും വിദേശ രാജ്യങ്ങളിലും ഷീബ അമീറിനൊപ്പം പ്രവർത്തിക്കാൻ നൂറ് കണക്കിന് സന്നദ്ധ പ്രവർത്തകരുണ്ട്. 
ഇതിനോടകം നിരവധി പുരസ്കാരങ്ങൾക്ക് ഷീബ അമീർ അർഹയായിട്ടുണ്ട്.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *