March 29, 2024

വിദ്യാർത്ഥികളെ സെക്യൂരിറ്റികളാക്കി ; വിവാദമായപ്പോൾ കൂലി നൽകാതെ ഒഴിവാക്കി.

0
Img 20220716 193152.jpg
കൽപ്പറ്റ: പ്രമുഖ ഹൈപ്പർ മാർക്കറ്റ് ഉദ്ഘാടനത്തോടനുബന്ധിച്ച് വിദ്യാർത്ഥികളെ സെക്യൂരിറ്റികളാക്കുകയും വിവാദമായപ്പോൾ കൂലി നൽകാതെ ഒഴിവാക്കുകയും ചെയ്ത സംഭവം ചൂട് പിടിക്കുന്നു. തൊഴിൽ തർക്കം നിലനിന്ന നെസ്റ്റോ ഹൈപ്പർ മാർക്കറ്റിലാണ് സംഭവം .ഷോപ്പിൻ്റെ ഉദ്ഘാനത്തോടനുബന്ധിച്ചാണ് വാഹനങ്ങൾ നിയന്ത്രിക്കാനും സ്റ്റോറിൽ കാവൽ നിൽക്കാനും കുട്ടികളെ സെക്യൂരിറ്റി ക്കാരായി പോസ്റ്റ് ചെയ്തത്. ദിവസക്കൂലി 350 രൂപയാണ് ഓഫർ ചെയ്തത്. ജോലി സമയം 10 മണിക്കൂറിലേറെയും. വെയിലത്തും മറ്റുമുള്ള ജോലിഭാരം മൂലം എവിടെങ്കിലും ഇരുന്നാൽ ഉടൻ തന്നെ സൂപ്പർ വൈസർ എത്തി ശകാരിക്കുമത്രെ. ജോലിഭാരവും ക്ഷീണവും മൂലം വിദ്യാർത്ഥികൾ വീട്ടിലറിയിക്കുകയും പിന്നീട്   ഇവർ ഇവിടെ നിന്ന്  ഒഴിവാകുകയുമായിരുന്നു. അന്ന് ജോലി ചെയ്തതിൻ്റ വേതനം ഒരു മാസമായി നൽകിയിട്ടുമില്ല. ഇത് സംബന്ധിച്ച് ഹൈപ്പർ മാർക്കറ്റ് മാനേജുമെൻ്റുമായി ബന്ധപ്പെട്ടപ്പോൾ തങ്ങൾക്കിതിൽ ഉത്തരവാദിത്വമില്ലെന്നും സെക്യൂരിറ്റി ഏജൻസിയെയാണ് ഇത്തരം കാര്യങ്ങൾ ചുമതലപ്പെടുത്തിയതെന്നും ഇവർ വഴിയാണ് നിയമനം നടത്തിയതെന്നും ഇവർ പറഞ്ഞു.കോഴിക്കോടുള്ള സെക്യൂരിറ്റി ഏജൻസി പറയുന്നത് നെസ്റ്റോ ഗ്രൂപ്പ് തങ്ങൾക്കുള്ള പണം നൽകാൻ വൈകുന്നതിനാലാണ് വിദ്യാർത്ഥികളായ സെക്യൂരിറ്റി ജോലി ക്കാർക്ക് വേതനം നൽകാത്തത് എന്നാണ്.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *