April 25, 2024

ആള്‍മാറാട്ടത്തിനെതിരെ കേസ് എടുക്കണം : യു.ഡി.എഫ് തൊണ്ടര്‍നാട് പഞ്ചായത്ത് കമ്മറ്റി

0
Img 20220726 Wa00322.jpg
തൊണ്ടര്‍നാട്: തേറ്റമല ഹോമിയോ ആശുപത്രിയില്‍ അറ്റന്റഡര്‍ ആയി ജോലി നോക്കുന്ന യുവതി മെഡിക്കല്‍ കോളേജില്‍ പ്രസവിച്ചു കിടക്കുമ്പോഴും ആശുപത്രിയിലെ അറ്റന്റന്‍സ് രജിസ്റ്ററില്‍ ഒപ്പുവെച്ചതായ സംഭവത്തില്‍ ആള്‍മാറാട്ടത്തിനെതിരെ കേസ് എടുക്കണമെന്ന് യു.ഡി.എഫ് തൊണ്ടര്‍നാട് പഞ്ചായത്ത് കമ്മറ്റി ആവശ്യപ്പെട്ടു. താത്കാലികമായി പഞ്ചായത്ത് നിയമിച്ച അറ്റെന്‍ഡര്‍ പഞ്ചായത്തില്‍ പ്രസവാവധിക്ക് അപേക്ഷിക്കുകയോ, മറ്റൊരാളെ താത്കാലിക മായി ചുമതല കൈമാറുകയോ ചെയ്തിട്ടില്ല. ആരോഗ്യ സ്റ്റാന്‍ഡിങ് കമ്മിറ്റിയോ ഭരണ സമിതിയോ അറിയാതെ മിനിമം യോഗ്യത പോലുമില്ലാത്ത മറ്റൊരുവ്യക്തി പ്രസിഡന്റിന്റെ ആശീര്‍ വാദത്തോടെ വ്യാജ ഒപ്പിട്ടു പണം വാങ്ങിയതായും ആരോപണമുയരുന്നതായും യു.ഡി.എഫ്.

തേറ്റമല ഹോമിയോ ആസ്പത്രിയില്‍ പരിശോധനക്ക് പോയ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന് മെഡിക്കല്‍ ഓഫീസര്‍ ആദ്യം അറ്റന്റന്‍സ് രജിസ്റ്റര്‍ കാണിച്ചില്ലെങ്കിലും പിന്നീട് ഹാജരാക്കിയപ്പോള്‍ ആണ് പ്രസവ അവധിക്കുപോയ അറ്റെന്‍ഡര്‍ ഒപ്പിട്ടതായി കണ്ടത്. കഴിഞ്ഞ രണ്ടു മാസങ്ങളായി ഇവര്‍ വ്യാജ ഒപ്പിട്ട് ആള്‍മാറാട്ടം നടത്തി പണം കൈപ്പറ്റുന്നതായി കണ്ടത്തിയത് . മെഡിക്കല്‍ ഓഫീസറോട് അന്വേഷിച്ചപ്പോള്‍ പഞ്ചായത്ത് പ്രസിഡന്റ് പറഞ്ഞിട്ടാണ് എന്നാണ് പറഞ്ഞത്. ഭരണ സമിതിയില്‍ ഈ വിഷയം ചര്‍ച്ചക്ക് വന്നപ്പോള്‍ പ്രസിഡന്റ് അറിയാത്ത ഭാവം നടിച്ചു ഡോക്ടര്‍ക്കു നോട്ടീസ് കൊടുക്കാന്‍ തീരുമാനിക്കുകയാണ് ഉണ്ടായതെന്ന് യുഡിഎഫ് കുറ്റപ്പെടുത്തി. യാതൊരു മാനദണ്ഡവും പാലിക്കാതെ ഇപ്പോഴും മറ്റൊരാള്‍ അവിടെ ജോലി ചെയ്യുന്നു എന്നതാണ് വിചിത്രം .
നിയമങ്ങള്‍ കാറ്റില്‍ പറത്തി യാതൊരു മാനദണ്ഡവും പാലിക്കാതെ ആള്‍മാറട്ടം നടത്തിയ വ്യക്തിക്കെതിരെ കേസ് എടുക്കണമെന്നും സ്വജന പക്ഷപാത പരമായി ഇതിനു ആശീര്‍വാദം നല്‍കി കൂട്ടു നിന്നപഞ്ചായത്ത് പ്രസിഡന്റ് ധാര്‍മിക ഉത്തവാദിത്വം ഏറ്റെടുത്തു രാജിവെക്കണമെന്നും യുഡിഎഫ് തൊണ്ടര്‍നാട് പഞ്ചായത്ത് കമ്മിറ്റി ആവശ്യപെട്ടു. യോഗത്തില്‍ ചെയര്‍മാന്‍ എസ്.എം. പ്രമോദ് മാസ്റ്റര്‍ അധ്യക്ഷത വഹിച്ചു. കേളോത്ത് അബ്ദുള്ള , പി എം ടോമി ,പടയന്‍ അബ്ദുള്ള, ടി. മൊയ്തു കെ.ടി. കുഞ്ഞികൃഷ്ണന്‍ മാസ്റ്റര്‍,കുസുമം ടീച്ചര്‍,ആമിന സത്താര്‍, മൈമൂന കെ എ , പ്രീത രാമന്‍, അലികുട്ടി ആറങ്ങാടന്‍ തുടങ്ങിയവര്‍ സംസാരിച്ചു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *