IMG-20220726-WA00332.jpg

ആഗസ്റ്റ് 11 : കളക്ടറേറ്റ് എ.പി.ജെ ഹാളില്‍ വാഹനീയം പരാതി പരിഹാര അദാലത്ത് നടക്കും


AdAd
കല്‍പ്പറ്റ: മോട്ടോര്‍ വാഹന വകുപ്പുമായി ബന്ധപ്പെട്ട പരാതികളിലും, തീര്‍പ്പാക്കാത്ത അപേക്ഷകളിലും ഗതാഗത വകുപ്പ് മന്ത്രിയുമായി നേരിട്ട് സംവദിച്ച് പരാതി പരിഹാരം നടത്തുന്നതിന് ആഗസ്റ്റ് 11 ന് കളക്ടറേറ്റ് എ.പി.ജെ ഹാളില്‍ വാഹനീയം പരാതി പരിഹാര അദാലത്ത് നടക്കും. അദാലത്തില്‍ പരിഗണിക്കേണ്ട അപേക്ഷകള്‍ ആഗസ്റ്റ് 5 വരെ അതാത് റീജിയണല്‍ ട്രാന്‍സ്‌പോര്‍ട്ട് ഓഫീസ്, സബ് റീജിയണല്‍ ട്രാന്‍സ്‌പോര്‍ട്ട് ഓഫീസ് എന്നിവിടങ്ങളില്‍ സ്വീകരിക്കും. വിവിധ സേവനങ്ങള്‍ക്കായി അപേക്ഷ നല്‍കി വാഹന ആര്‍.സി, ഡ്രൈവിംഗ് ലൈസന്‍സ് എന്നിവ ലഭിക്കാത്തവര്‍ അപേക്ഷിച്ച ഓഫീസുമായി ബന്ധപ്പെടുക. ഫോണ്‍: ആര്‍.ടി.ഒ ഓഫീസ് വയനാട്: 9946017403, സബ് ആര്‍.ടി ഓഫീസ് സുല്‍ത്താന്‍ ബത്തേരി: 9447621898, സബ് ആര്‍ടി ഓഫീസ് മാനന്തവാടി: 9495059755.
Ad Ad

Leave a Reply

Leave a Reply

Your email address will not be published.