April 19, 2024

ആഫ്രിക്കൻ പന്നിപ്പനി ; ദൗത്യം പൂർത്തീകരിച്ചു: ആർ ആർ ടി അംഗങ്ങൾ ഇന്ന് മടങ്ങും

0
Img 20220729 Wa00272.jpg
മാനന്തവാടി : തവിഞ്ഞാൽ ഗ്രാമപഞ്ചായത്ത്, മാനന്തവാടി മുൻസിപ്പാലിറ്റി എന്നിവിടങ്ങളിലെ ആഫ്രിക്കൻ പന്നിപ്പനി പ്രതിരോധ 
 ഹുമൈൻ കില്ലിംഗ് നടപടികൾ പൂർത്തിയാക്കി റാപ്പിഡ് റെസ്പോൺസ് ടീം അംഗങ്ങൾ നിരീക്ഷണത്തിൽ പ്രവേശിച്ചു.24/07/22നു ഞായറാഴ്ച ആരംഭിച്ച ദൗത്യം28/07/22 വ്യാഴാഴ്ച പുലർച്ചെ മൂന്നുമണിക്കാണ് പൂർത്തിയായത്. തവിഞ്ഞാൽ ഫാമിലെ 350 പന്നികളുടെ ദയാവധ നടപടികൾ 23 മണിക്കൂർ കൊണ്ട് പൂർത്തിയാക്കാൻ കഴിഞ്ഞു. ഒരു ദിവസത്തെ നിരീക്ഷണ കാലത്തിനു ശേഷം 27/07/22നു ഉച്ചയ്ക്ക് രണ്ടുമണിമുതലാണ് മാനന്തവാടി മുൻസിപ്പാലിറ്റി പരിധിയിലെ മൂന്ന് ഫാമുകളിലെ ദയാവധ പ്രവർത്തനങ്ങൾ ആരംഭിച്ചത്. മൂന്ന് 
 ഫാമുകളുടെയും പ്രാദേശിക സാഹചര്യം വ്യത്യസ്തമായതിനാൽ കള്ളിങ്‌ നടപടികൾ പുലർച്ചെ മൂന്നുമണിവരെ നീണ്ടു. തുടർന്ന് ഉച്ചയ്ക്ക് ഒരുമണിയോടെ മാനന്തവാടി ഫയർ ആൻഡ് റെസ്ക്യൂ സ്റ്റേഷൻ ഓഫീസർ ,വിശ്വാസ് പി വി യുടെ നേതൃത്വത്തിൽ മാനന്തവാടിയിലെ 3 ഫാമുകളിലും അണു നശീകരണ പ്രവർത്തനങ്ങൾ നടത്തി. ഫയർസ്റ്റേഷൻ അസിസ്റ്റന്റ് ഓഫീസർ ജെയിംസ് പി.സി,ഗോപിനാഥ്.ടി. കെ., സതീഷ്.എ. ബി., ശശി.കെ.ജി, സുധീഷ്.,കെ., അനീഷ് പി കെ തുടങ്ങിയവർ പ്രവർത്തനങ്ങളിൽ പങ്കാളികളായി.
വിബീഷ് പുത്തൻപുരയിൽ എന്ന കർഷകന്റെ29 പന്നികളെയും ഷാജി മൂത്താശേരിയുടെ 48 പന്നികളെയും കുര്യാക്കോസ് വെളിയത്തിന്റെ 42 പന്നികളെയും ചേർത്ത് 119 പന്നികളെയാണ് ഇന്നലെ ഉന്മൂലനം ചെയ്തത്.
 ഇതിനിടെ പന്നികളുടെ അസ്വഭാവിക മരണം റിപ്പോർട്ട് ചെയ്ത നേന്മേനി പഞ്ചായത്തിലെ ഒരു ഫാമിൽ നിന്നും കണ്ണൂർ, തൃശ്ശൂർ ജില്ലകളിൽ നിന്നും ശേഖരിച്ച സാമ്പിളുകൾ ഭോപ്പാലിലെ ഹൈ സെക്യൂരിറ്റി അനിമൽ ഡിസീസ് ഇൻസ്റ്റിറ്റ്യൂട്ടിലേക്ക് പോയിട്ടുണ്ട്.
2019 ലെ സെൻസസ് പ്രകാരം വയനാട് ജില്ലയിൽ9147പന്നികൾ ആണുള്ളത്.എന്നാൽ ഇപ്പോഴത്തെ അനൗദ്യോഗിക കണക്കനുസരിച്ച് 500 ഓളം കർഷകർ ഇരുപതിനായിരത്തോളം പന്നികളെ വളർത്തുന്നുണ്ട് എന്നാണ് സൂചന. പന്നികളിൽ അതീവ മാരകവും95%വരെ മരണനിരക്കും റിപ്പോർട്ട് ചെയ്തിട്ടുള്ള ആഫ്രിക്കൻ സ്വൈൻ ഫീവർ വൈറസിന് വയനാട്ടിലെ മുഴുവൻ പന്നികളെയും കൊന്നൊടുക്കാനുള്ള പ്രഹരശേഷി ഉണ്ടെന്നാണ് വിദഗ്ധർ പറയുന്നത്.കൃത്യമായ പ്രതിരോധ പ്രവർത്തനങ്ങൾ കൊണ്ടും ഫാമുകളിലെ ശക്തമായ ബയോ സെക്യൂരിറ്റി സംവിധാനങ്ങൾ കൊണ്ടും മാത്രമേ ഈ രോഗത്തെ തടയാൻ കഴിയൂ. ജില്ലയിലെ മറ്റു പന്നി കർഷകർക്കു കൂടി ജീവനോപാധി നഷ്ടപ്പെടാതിരിക്കാനുള്ള മുൻകരുതലിന്റെ ഭാഗമായാണ് മൃഗസംരക്ഷണ വകുപ്പ് യുദ്ധ കാലാടിസ്ഥാനത്തിൽ ഊർജിതവും സമയബന്ധിതവുമായി ദേശീയ രോഗപ്രതിരോധ പ്രോട്ടോകോൾ പ്രകാരമുള്ള നടപടികൾ സ്വീകരിച്ചത്.സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്ന വിപരീത വാർത്തകളോട് കർഷകർ ജാഗ്രത പുലർത്തണമെന്ന് വയനാട് ജില്ലാ മൃഗസംരക്ഷണ ഓഫീസർ ഡോ. രാജേഷ്. വി. ആർ. അറിയിച്ചു.നിലവിൽ ഒരു കുത്തിവെപ്പും കണ്ടുപിടിച്ചിട്ടില്ലാത്ത, സാധാരണ നിയന്ത്രണങ്ങൾ കൊണ്ട് പ്രതിരോധിക്കാൻ കഴിയാത്ത ഒരു രോഗം ജില്ലയിലെ പന്നി കർഷകരെ മുഴുവൻ ഗുരുതരമായ പ്രതിസന്ധിയിൽ എത്തിക്കുമെന്ന് വിദഗ്ധരുടെയും സർക്കാറിന്റയും നിഗമനത്തിന്റെ അടിസ്ഥാനത്തിലാണ് രണ്ടര ശതമാനത്തിൽ താഴെ മാത്രം വരുന്ന,469 പന്നികളെ ഉന്മൂലനം ചെയ്യാനുള്ള നടപടി വകുപ്പ് സ്വീകരിച്ചത്. കൂടാതെ ഉന്മൂലനം ചെയ്യുന്ന പന്നികൾക്കുള്ള നഷ്ട പരിഹാരംപകുതി സംസ്ഥാന സർക്കാരും പകുതി കേന്ദ്രസർക്കാരും കർഷകർക്ക് നൽകും. പ്രാഥമിക കണക്കുകൾ പ്രകാരം തവിഞ്ഞാൽ പഞ്ചായത്തിലെ വിൻസെന്റന് 19 ലക്ഷം രൂപയും മാനന്തവാടി നഗരസഭയിലെ ,വിപീഷ്, ഷാജി.,കുര്യാക്കോസ് എന്നിവർക്ക്2 ലക്ഷത്തിന് മുകളിലുള്ള തുകയും നഷ്ടപരിഹാരമായി ലഭിക്കും.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *