March 28, 2024

വനം വകുപ്പിൻ്റെ ഉണ്ടയില്ലാ വെടിയെ പരിഹസിച്ച് നാട്ടുക്കാർ

0
Img 20220730 Wa00302.jpg

പുൽപ്പള്ളി:പുൽപ്പള്ളി, പൂതാടി, മുള്ളൻകൊല്ലി പഞ്ചായത്തിലും വയനാടിന്റെ പല പ്രദേശങ്ങളിലും വന്യ മൃഗങ്ങൾ ജനജീവിതം
 ദുസഹമാക്കി തകർത്താടുന്നു.
മറുവശത്ത് വനം വകുപ്പ് യോഗങ്ങൾ ജനങ്ങളെ സംഘടിപ്പിച്ചു നടത്തി പ്രതീക്ഷ കൊടുക്കുന്നു. ജനങ്ങളേക്കാളും വന്യമൃഗങ്ങൾക്കാണ് ഇപ്പോൾ പ്രാധാന്യം എന്ന് പലയിടത്തും 
ജനാഭിപ്രായങ്ങൾ ഉയരുന്നു.ഇനി എങ്കിലും ആന ശല്യത്തിനെ പ്രതിരോധിക്കാൻ 
വനാതിർത്തിയിൽ വേണ്ട ക്രമീകരണങ്ങൾ ചെയ്യണമെന്ന് ജനശബ്ദം ഉയർന്നുവരുന്നു.
കർഷകർക്ക് വന്യ മൃഗ ശല്യത്തിൽ നിന്ന് ഇനി എങ്കിലും നീതി കിട്ടുമോ ?വന്യ മൃഗ ശല്യം കൊണ്ട് പൊറുതി മുട്ടി വയനാട് ജില്ല വിടാൻ പറയാതെ പറയുന്ന അധികൃതരുടെ ഭാഗത്തു നിന്നുള്ള തീരുമാനമായും ജനങ്ങൾ ഇതിനെ നോക്കി കാണുന്നു. ഏരിയപള്ളി, മണൽ വയൽ എന്നിവിടങ്ങളിൽ ഇപ്പോഴും  കടുവ ഉണ്ട് എന്ന നിഗമനത്തിൽ ജനങ്ങൾ.
പലപ്പോഴും വന്യ മൃഗങ്ങൾ നാട്ടിൽ ഇറങ്ങി ഭീഷണി ആകുമ്പോൾ ,വനം വകുപ്പിൻ്റെ തണുപ്പൻ നയങ്ങൾ ,ജനങ്ങളുടെ മുന്നിൽ അവരെ പരിഹാസ്യരാക്കുന്നു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *