April 27, 2024

റിപ്പബ്ളിക് ദിന പരേഡിൽ പങ്കെടുത്ത കേഡറ്റുകളെ ആദരിച്ചു.

0
Mg 5278.jpg
കൽപ്പറ്റ:ഡൽഹിയിൽ നടന്ന റിപ്പബ്ലിക് ദിന പരേഡിൽ പങ്കെടുത്ത കാഡറ്റുകളെ  എൻ.സി.സി.5 (K ) ബറ്റാലിയൻ ഉദ്യോഗസ്ഥരും എൻ.സി.സി കാഡറ്റുകളും എസ്.കെ.എം.ജെ. സ്കൂളും ചേർന്ന്  ആദരിച്ചു. സ്കൂൾ ജൂബിലി ഹാളിൽ വെച്ച് നടന്ന ചടങ്ങിൽ കേരള, ലക്ഷദ്വീപ് കാഡറിലുള്ള വിദ്യാർഥികൾക്കാണ് സ്വീകരണം നൽകിയത്. കോഴിക്കോട് ഗ്രൂപ്പ് കമാൻഡർ ബ്രിഗേഡിയർ എ.വൈ.രാജൻ്റെ നേതൃത്വത്തിൽ നടന്ന പരിപാടിയിൽ വയനാട് ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് സംഷാദ് മരയ്ക്കാർ മുഖ്യാതിഥിയായിരുന്നു. ജില്ലയിലെ 5 ( കെ ) ബറ്റാലിയൻ സി.ഒ കേണൽ സി.എസ്.ബി. മൂർത്തി ,എ.ഒ കേണൽ അതുൽ മൈതാനി, എസ്.എം.ടി.എം.രാജു, ജെ.എസ്. ലതീഷ് കുമാർ, വിവിധ വിദ്യാലയങ്ങളിലെ എൻ.സി.സി.കാഡറ്റുകൾ, അസോസിയേറ്റ് എൻ.സി.സി.ഓഫീസർമാർ എന്നിവരും ചടങ്ങിൽ പങ്കെടുത്തു.
       കാഡറ്റുകളുടെ ഡൽഹി അനുഭവങ്ങൾ, കാഡറ്റുകളുടെ പ്രവർത്തനങ്ങൾ തുടങ്ങിയവ വിവരിച്ച് മറ്റുള്ളവർക്ക് ആദരവും ആവേശവും പകരാൻ കാഡറ്റുകൾക്ക് കഴിഞ്ഞു. സുഗന്ധദ്രവ്യങ്ങളടങ്ങിയ കിറ്റ് എസ്.കെ.എം.ജെ. സ്കൂളിൻ്റെ സ്നേഹോപഹാരമായി കാഡറ്റുകൾക്ക് നൽകി. തുടർന്ന് വിഭവസമൃദ്ധമായ സദ്യയും നൽകുകയുണ്ടായി. ജനുവരി 26 ന് ഡൽഹിയിൽ നടന്ന പരേഡിന് കുട്ടികളെ സജ്ജരാക്കുകയും അനുഗമിക്കുകയും ചെയ്ത കേണൽ വൈ. വിജയകുമാർ, ലെഫ്നൻ്റ് ഷുക്കൂർ ഇല്ലത്ത് ,ജി.സി.ഐ.ഫിൽ ആൻ എന്നിവരും കാഡറ്റുകൾക്കൊപ്പം  ജില്ലയുടെ വിവിധ ഭാഗങ്ങൾ സന്ദർശിച്ചു.
ഫസ്റ്റ് ഓഫീസർ എം.പി.കൃഷ്ണകുമാർ ,ലെഫ്നൻ്റ് ഡോ.ബഷീർ പൂളയ്ക്കൽ, ലെഫ്നൻ്റ്  എസ്.പ്രമോദ്, സെക്കൻ്റ് ഓഫീസർ റോയി വിൻസെൻ്റ്, സെക്കൻ്റ് ഓഫീസർ പി.സുബ്രഹ്മണ്യൻ' തേർഡ് ഓഫീസർ എം.ആർ ഹെൻറി മരിയ ദാസ് , തേർഡ് ഓഫീസർ മുഹമ്മദ് റാഫി, സ്കൂൾ പ്രിൻസിപ്പൽ എ.സുധാ റാണി, അധ്യാപകരായ എം.സി.രമാമണി, എ.ഡി.പ്രവീൺ എന്നിവർ ചടങ്ങുകൾക്ക് നേതൃത്വം നൽകി.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *