April 26, 2024

തരിയോട് മേഖലയിലെ ആനശല്യം; യൂത്ത് കോൺഗ്രസ് തരിയോട് മണ്ഡലം കമ്മിറ്റി ഫോറസ്റ്റ് ഓഫീസ് ഉപരോധിച്ചു

0
Img 20220717 Wa00512.jpg
തരിയോട്: കഴിഞ്ഞ ഒരാഴ്ച്ചകാലമായി തരിയോട് പാറത്തോട്-എട്ടാം
മൈൽ-പത്താം മൈൽ പ്രദേശങ്ങളിൽ തുടർച്ചയായി വന്യ മൃഗങ്ങൾ കൃഷിയിടങ്ങളും വിളകളും നശിപ്പിക്കുകയാണ്. ഫോറെസ്റ്റ് ഓഫീസിന്റെ സമീപത്തുള്ള കൃഷിയിടങ്ങൾ ആണ് കൂടുതലും നശിപ്പിച്ചത്. ചുരുങ്ങിയ ജീവനക്കാരെ ഉപയോഗിച്ച് നോക്കുകുത്തിയായി നിൽക്കുന്ന ഫോറെസ്റ്റ് ഡിപ്പാർട്ട്‌ മെന്റിന്റെ നടപടികളിൽ പ്രതിഷേധിച്ചു നടത്തിയ ഉപരോധം കൽപ്പറ്റ എം.എൽ.എ – അഡ്വ.ടി സദ്ധിഖ്, തരിയോട് ഗ്രാമ പഞ്ചായത്തു പ്രസിഡന്റ്‌ വി ജി ഷിബു എന്നിവർ സന്ദർശിക്കുകയും തുടർന്ന് ഡി.എഫ്ഒ യുമായി ചർച്ച നടത്തിയതിന്റെ അടിസ്ഥാനത്തിൽ ഫോറെസ്റ്റ് റെയിൻജർ ഓഫീസർ ജോസ് സമരസ്ഥലത്ത് എത്തുകയും ചർച്ചയുടെ അടിസ്ഥാനത്തിൽ പ്രദേശത്തു ഫെൻസിങ് ചാർജ് ചെയ്യാമെന്നും, കൂടുതൽ വനപാലകരെ ഇന്നുതന്നെ പ്രദേശത്തു വിന്യസിക്കാമെന്നും, വനപാലകർക്കുള്ള വാഹന സൗകര്യം, വെളിച്ച സൗകാര്യവും ചെയ്യാമെന്നുള്ള ഉറപ്പിൽ സമരം അവസാനിപ്പിച്ചു. യൂത്ത് കോൺഗ്രസ്‌ മണ്ഡലം പ്രസിഡന്റ്‌ ഷിന്റോ സ്‌കാറിയ അധ്യക്ഷത വഹിച്ച പരിപാടി യൂത്ത് കോൺഗ്രസ്‌ കൽപ്പറ്റ നിയോജക മണ്ഡലം പ്രസിഡന്റ്‌ ജിജോ പൊടിമറ്റത്തിൽ ഉദ്ഘടനം ചെയ്‌തു. ശിഹാബ് കളത്തിൽ, ജസ്റ്റിൻ മണലിൽ, ജോഷ്വാ വേങ്ങചുവട്ടിൽ, റാഷി മുഹമ്മദ്‌,കിരൺ എച്ച്.എസ്, മൻസൂർ എം ടി, ജോബിൻ മുതിരക്കലയിൽ, ജോമാത്യൂസ് കറുത്തേടത്, കോൺഗ്രസ്‌ മണ്ഡലം പ്രസിഡന്റ്‌ ഷാജി വട്ടത്തറ, നാലാം വാർഡ് മെമ്പർ ചന്ദ്രൻ മടത്തുവായാൽ,അബ്രഹാം മാത്യു, സണ്ണി മുത്തങ്ങപറമ്പിൽ, ജിൻസി സണ്ണി, സിബി എനപ്പള്ളിയിൽ, ജോർജ് തറപ്പിൽ, ഷാജി മോൻ ജേക്കബ്,ജെയിൻ കൊച്ചുമലയിൽ, ബിജു കിഴക്കേടത്തു ,ബേബി വട്ടുകുളം, ജോണി കെ, കുഞ്ഞേട്ടൻ ചക്കലയിൽ, വിനോദ് എം എന്നിവർ സംസാരിച്ചു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *