September 21, 2026

പ്രീമാരിറ്റൽ കൗൺസിലിംഗ് കോഴ്സ് സർട്ടിഫിക്കറ്റ് ; മഹല്ല് നേതൃസംഗമം നടത്തി

0
IMG-20220717-WA00502.jpg
By ന്യൂസ് വയനാട് ബ്യൂറോ
മീനങ്ങാടി : മഹല്ലുകളിൽ പ്രീമാരിറ്റൽ കൗൺസിലിംഗ് സർട്ടിഫിക്കറ്റ് നിർബന്ധമാക്കുന്നതിന്റെ ഭാഗമായി സുന്നീ മഹല്ല് ഫെഡറേഷൻ (എസ്
എം എഫ് ) മീനങ്ങാടി പഞ്ചായത്ത് നേതൃസംഗമം നടത്തി. കാക്കവയൽ ഹിദായത്തുൽ മുതഅല്ലിമീൻ മദ്റസാ ഹാളിൽ നടന്ന പരിപാടി സുൽത്താൻ ബത്തേരി താലൂക്ക് എസ് എം എഫ്  സെക്രട്ടറി കണക്കയിൽ മുഹമ്മദ് ഹാജി ഉദ്ഘാടനം ചെയ്തു. എസ്.എം.എഫ് മീനങ്ങാടി പഞ്ചായത്ത് പ്രസിഡണ്ട് ബഷീർ ഫൈസി അദ്ധ്യക്ഷനായി. മഹല്ല് ശാക്തീകരണം എന്ന വിഷയത്തിൽ അസീസ് മാസ്റ്റർ ആണ്ടൂരും വിജയത്തുടക്കം വിവാഹത്തിലൂടെ എന്ന വിഷയത്തിൽ എസ് എം .എഫ് . താലൂക്ക് പ്രസിഡണ്ട് ഉമർ നിസാമിയും ക്ലാസുകളെടുത്തു. മഹല്ല് പ്രതിനിധികളെ വിവിധ ഗ്രൂപ്പുകളായി തിരിച്ച് ഗ്രൂപ്പ് നടത്തി. നൗഫൽ ഗൗസി, കുട്ടി ഹസ്സൻ ബാഖവി, പൂപ്പറ്റ മുഹമ്മദ് . പി.എ. റഷീദ്. ഉസ്മാൻ കല്ലിങ്ങൽ 
കുഞ്ഞഹമ്മദ് മീനങ്ങാടി മുഹമ്മദലി എം എം യൂസുഫ് എ.കെ. 
പി.എ റഷീദ് അൻവർ സംസാരിച്ചു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *