September 23, 2026

ഷോക്കേറ്റ മകനെ രക്ഷിക്കാൻ ശ്രമിച്ച പിതാവ് മരിച്ചു

0
IMG-20220717-WA00552.jpg
By ന്യൂസ് വയനാട് ബ്യൂറോ
കൽപ്പറ്റ : മുരിങ്ങയില പറിക്കുന്നതിനിടെ ഷോക്കേറ്റ മകനെ രക്ഷിക്കാനുള്ള ശ്രമത്തിനിടയിൽ പിതാവ് ഷോക്കേറ്റ് മരിച്ചു. കൽപ്പറ്റ ഫാത്തിമ ഹോസ്പിറ്റലിൽ സമീപം താമസിക്കുന്ന ഷാജിയാണ് ( 52 )
മരണപ്പെട്ടത്. വൈകുന്നേരം ആറുമണിയോടെയായിരുന്നു അപകടം നടന്നത്. മകൻ അക്ഷയ് കോർട്ടേഴ്സിന് മുകളിൽ നിന്നും മുരിങ്ങയില പറിക്കുന്നതിനിടെ ഷോക്കേൽക്കുകയായിരുന്നു. ഇത് കണ്ട് ഓടിയെത്തി രക്ഷപ്പെടുത്താനുള്ള ശ്രമത്തിനിടയാണ് ഷാജിക്കും ഷോക്കേറ്റത്. ഉടൻതന്നെ കൽപ്പറ്റയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണപ്പെട്ടു. പൊള്ളലേറ്റ മകനും ആശുപത്രിയിൽ ചികിത്സയിലാണ്.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *