May 21, 2026

കമ്പളക്കാട് സ്റ്റേഷനിലും പോലീസ് മർദ്ദനമെന്ന് : കുറ്റ കാർക്കെതിരെ നടപടി വേണമെന്ന് ആവശ്യം.

0
IMG_20200902_165358.jpg
By ന്യൂസ് വയനാട് ബ്യൂറോ
കൽപ്പറ്റ : കമ്പളക്കാട് 
പോലീസ് സ്റ്റേഷനിൽ വിളിച്ചുവരുത്തി ക്രൂരമായി മർദ്ദിച്ച സംഭവത്തിൽ  കുറ്റവാളികൾക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്ന് മർദ്ദനമേറ്റ  ബേബി സ്കറിയ കൽപ്പറ്റയിൽ   വാർത്താ സമ്മേളനത്തിൽ അറിയിച്ചു.
 കമ്പളക്കാട് പോലീസ്  സ്റ്റേഷനിൽ വെച്ച്   മെച്ചന പുതിയപറമ്പിൽ ബേബി സ്കറിയയ്ക്ക് മർദ്ദനമേറ്റ സംഭവത്തിൽ കുറ്റക്കാർക്കെതിരെ നടപടി സ്വീകരിക്കണമെന്ന് ബേബി സ്കറിയ വാർത്താസമ്മേളനത്തിൽ ആവശ്യപ്പെട്ടു .  കഴിഞ്ഞ  ഞായറാഴ്ച സ്റ്റേഷനിലേക്ക്   വിളിപ്പിക്കുകയും എസ്.ഐ.  അടക്കം  തന്നെ മർദിക്കുകയുമായിരുന്നുവെന്നാണ് ബേബി പറയുന്നത്. മർദ്ദനമേറ്റ ബേബി കൽപ്പറ്റ ജനറൽ  ആശുപത്രിയിൽ ചികിത്സ തേടിയിരുന്നു. . മദ്യവിൽപ്പന നടത്തിയെന്ന  ഫോൺ കോളിൻ്റെ അടിസ്ഥാനത്തിലാണ് സ്റ്റേഷനിലേക്ക് വിളിപ്പിച്ച് മർദ്ദിച്ചതെന്നും,  പരാതിപോലും  ഇല്ലാതെ   തനിക്കെതിരെ കേസ് എടുത്തുവെന്നും ബേബി പറഞ്ഞു. സംഭവവുമായി ബന്ധപ്പെട്ട് മനുഷ്യാവകാശകമ്മീഷനും ജില്ലാകളക്ടർക്കും  ജില്ലാ പോലീസ് മേധാവിക്കും  പരാതി കൊടുത്തു.  ശക്തമായ നടപടി സ്വീകരിച്ചില്ലെങ്കിൽ കുടുംബവുമായി പോലീസ്സ്റ്റേഷനു മുന്നിൽ സമരം നടത്തുമെന്നും ബേബി പറഞ്ഞു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *