April 29, 2024

കാർഷിക വായ്പകളിൽ പലിശ സർക്കാർ ഏറ്റെടുക്കണമെന്ന് കെഎൽ പൗലോസ് .

0
വായ്പകൾക്കുള്ള മൊറട്ടോറിയം കർഷകർക്ക് ഗുണകരമാകണമെങ്കിൽ തിരിച്ചടവിന് കൃഷിയെ മാത്രം ആശ്രയിക്കുന്ന എല്ലാത്തരം വായ്പകളുടേയും പലിശയെങ്കിലുംമ്പർക്കാരുകൾ ഏറെറടുക്കണമെന്ന് കെ.പി.സി.സി. മെമ്പർ കെ.എൽ. പൗലോസ് ആവശ്യപ്പെട്ടു. വ്യവസായികളുടെ വായ്പയും കർഷകരുടെ വായ്പയും ഒരേ മാനദണ്ഡത്തിലെടുക്കുന്നതു നീതിരഹിതമായ സമീപനമാണ്. വ്യവസായികൾക്ക് മോറട്ടോറിയം ഉപയോഗപ്പെടുത്തി വ്യവസായങ്ങളെ പുനരുജ്ജീവിപ്പിക്കുന്നതിനും ഉല്പന്നങ്ങളുടെ വിലകൂട്ടുക അടക്കം നടത്തി അവരുടെ എല്ലാ നഷ്ടങ്ങളും പരിഹരിക്കാൻ സാധിക്കും. എന്നാൽ നാനാവിധ പ്രതികൂല സാഹചര്യങ്ങളിലൂടെ ഇഴഞ്ഞുനീങ്ങൂന്ന കർഷകർക്ക് മൊറട്ടോറിയം കാലാവധി ക്ക് ശേഷം മുതലും പലിശയും ഒരുമിച്ച ട ക്കാൻ നിവത്തിയുണ്ടാവില്ല. ഈ വ്യത്യാസം സർക്കാരുകൾ തിരിചറിയണമെന്നും വായ്പകളുടെ തിരിച്ചടവിന് കൃഷിയെ മാത്രം ആശ്രയിക്കേണ്ടിവരുന്ന എല്ലാ വായ പകളുടേയും പലിശ ഇളവ് ചെയ്ത് കർഷകരെ സഹായിക്കാൻ സർക്കാറുകൾ തയാറാകണമെന്നും കെ.എൽ പാലോ സ് ആവശ്യപ്പെട്ടു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *