August 13, 2026

നേത്രദാന പക്ഷാചരണം: വെബിനാർ നടത്തി

0
By ന്യൂസ് വയനാട് ബ്യൂറോ
ജില്ലാ ആരോഗ്യ വകുപ്പ്, ആരോഗ്യ കേരളം, ദേശീയ  അന്ധത കാഴ്ച  വൈകല്യ  നിയന്ത്രണ  സമിതി, ജില്ലാ ആശുപത്രി നേത്രരോഗ വിഭാഗം എന്നിവരുടെ സംയുക്താഭിമുഖ്യത്തിൽ 35 മത്  ദേശീയ നേത്രദാന പക്ഷാചരണത്തിന്റെ ഭാഗമായി വെബിനാർ നടത്തി. പരിപാടി ജില്ലാ കളക്ടർ ഡോ. അദീല അബ്ദുള്ള ഉദ്ഘാടനം ചെയ്തു. ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. ആർ. രേണുക അദ്ധ്യക്ഷത വഹിച്ചു. ആരോഗ്യ  കേരളം ജില്ലാ പ്രോഗ്രാം മാനേജർ ഡോ. ബി. അഭിലാഷ് നേത്രദാന സന്ദേശം നൽകി. 
പക്ഷാചരണത്തോടനുബന്ധിച്ച് നടത്തിയ ഡിജിറ്റല്‍ പോസ്റ്റ്റ്റർ ഡിസൈനിംഗ് മത്സരത്തിലെ വിജയികളെ ജില്ലാ കലക്ടർ  പ്രഖ്യാപിച്ചു. ആദില  ഫാത്തിമ (എസ്.ജെ.എച്ച്.എസ്.എസ് കല്ലോടി) ഒന്നാം സ്ഥാനവും, പി.ജി. അഫ്‌സല്‍ (ഡബ്ല്യൂ.ഒ.വി.എച്ച്.എസ്.എസ് മുട്ടിൽ) രണ്ടാം  സ്ഥാനവും, സോഫിയ റബേക്ക ജോൺ (എം.റ്റി.ഡി.എം.എച്ച്.എസ് തൊണ്ടർനാട്) മൂന്നാം സ്ഥാനവും നേടി. ചടങ്ങിൽ ഡെപ്യൂട്ടി ഡി.എം.ഒ ഡോ. അഭിലാഷ്, ജില്ലാ  ആശുപത്രി  സൂപ്രണ്ട് ഡോ. ദിനേഷ് കുമാര്‍, ജില്ലാ ഒഫ്‌താൽമിക്  സർജൻ ഡോ. എം.വി. റൂബി, ഡോ. കെ.എം. ധന്യ, ഡോ. അശ്വതി, ജില്ലാ മാസ് മീഡിയ ഓഫീസര്‍ കെ. ഇബ്രാഹിം, ജില്ലാ ആശുപത്രി ഒപ്റ്റോമെട്റിസ്റ്റ് സലീം ആയത്ത് തുടങ്ങിയവർ പങ്കെടുത്തു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *