September 28, 2026

സീതാറാം യെച്ചൂരിക്കെതിരെ വാട്‌സ്ആപ്പ് സന്ദേശം : ഖേദം പ്രകടിപ്പിച്ച് കോണ്‍ഗ്രസ് എസ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി. കെ ബാബു

0
IMG-20200904-WA0215.jpg
By ന്യൂസ് വയനാട് ബ്യൂറോ
 കൽപ്പറ്റ:
 സി. പി എം അഖിലേന്ത്യ സെക്രട്ടറി സീതാറാം യെച്ചൂരിയെ രാഷ്ട്രീയ പരമായി വിമര്‍ശിക്കുന്ന വാട്‌സ്ആപ്പ് സന്ദേശം ഫോര്‍വേഡ് ചെയ്തതില്‍ ഖേദം പ്രകടിപ്പിച്ച് കോണ്‍ഗ്രസ് എസ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി കെ ബാബു. ആഗസ്റ്റ് 29ന് തന്റെ സുഹൃത്ത് വാട്‌സ്ആപ്പിലൂടെ അയച്ച സന്ദശം പൂര്‍ണമായി കേള്‍ക്കാതെ മറ്റുള്ളവര്‍ക്ക് അയച്ചത് തനിക്കുണ്ടായ തെറ്റാണെന്നും അദ്ദേഹം വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. കോണ്‍ഗ്രസിന്റെയും ബി ജെ പിയുടെയും രാഷ്ട്രീയ നയങ്ങള്‍ രൂക്ഷമായ് വിമര്‍ശിക്കുന്ന സന്ദേശത്തിന്‍ അവസാന ഭാഗത്താണ് സീതാറാം യെച്ചൂരിയെ കുറിച്ച് പരാമര്‍ശിക്കുന്നത്. കോണ്‍ഗ്രസ് എസ് സംസ്ഥാന പ്രസിഡന്റ് അയച്ച കാരണം കാണിക്കല്‍ നോട്ടീസില്‍ വ്യക്തമായ മറുപടിയും നല്‍കിയിട്ടുണ്ട്.
   സന്ദേശം മുഴുവന്‍ കേള്‍ക്കാതെ ഫോര്‍വേഡ് ചെയ്തത് ഉത്തരവാദിത്തപ്പെട്ട സ്ഥാനത്തിരിക്കുന്ന ഒരു പാര്‍ട്ടി പ്രവര്‍ത്തകന്‍ എന്ന നിലക്ക് തെറ്റാണ്. അതുകൊണ്ടു തന്നെ തെറ്റു മനസ്സിലാക്കി സിപിഎം പാര്‍ട്ടിക്ക് വന്ന പ്രയാസത്തില്‍ ഖേദം പ്രകടിപ്പിക്കുന്നുവെന്നും ഇനിയും മുന്നോട്ടുള്ള തന്റെ രാഷ്ട്രീയ പ്രവര്‍ത്തനം പാര്‍ട്ടിയെ ശക്തിപ്പെടുത്തി കൊണ്ടായിരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *