July 8, 2026

ഇരുചക്ര വാഹനം ഓട്ടോയിലിടിച്ചു : കൽപ്പറ്റയിൽ നിന്നും കാണാതായ ബാലനെ താമരശ്ശേരിയിൽ കണ്ടെത്തി.

0
IMG_20200905_140400.jpg
By ന്യൂസ് വയനാട് ബ്യൂറോ
കൽപ്പറ്റ : കൽപ്പറ്റയിൽ നിന്നും ഇന്നലെ വൈകുന്നേരം  കാണാതായ ബാലനെ താമരശ്ശേരിയിൽ കണ്ടെത്തി.കൽപ്പറ്റ എമിലി എസ്കെഎംജെ ക്വാർട്ടേഴ്സിൽ നിന്നും കാണാതായ അനു എന്ന 13 കാരനെയാണ് താമരശ്ശേരിയിൽ വച്ച് ഇന്ന് ഉച്ചയോടെ കണ്ടെത്തിയത്. വീട്ടിലെ സ്കൂട്ടറുമായി  പോകുന്ന വഴി അനു ഓടിച്ച ഇരുചക്രവാഹനം മറ്റൊരു ഓട്ടോറിക്ഷയിൽ തട്ടി . ഇതോടെ ഡ്രൈവർ മാരാണ്  പിന്നീട് ബാലനെ പോലീസിൽ ഏൽപ്പിച്ചത്. കൽപ്പറ്റയിൽനിന്ന് ബന്ധുക്കളെത്തി കൂട്ടിക്കൊണ്ടുവന്നു. തുടർന്ന് മെഡിക്കൽ പരിശോധനയ്ക്ക് വിധേയമാക്കി.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *