November 7, 2026

തുരുത്തേൽ പ്രദീഷിന്റെ കുടുംബത്തിന് ധനസഹായം കൈമാറി

0
IMG-20200906-WA0208.jpg
Bureau Wayanad
By ന്യൂസ് വയനാട് ബ്യൂറോ
.
മാനന്തവാടി: നാല്  മാസം മുമ്പ് മരത്തിൽ നിന്ന് വീണു മരിച്ച വെള്ളമുണ്ട ഒഴുക്കൻ മൂല  തുരുത്തേൽ പ്രദീഷിന്റെ  കുടുംബത്തിന് ധനസഹായം കൈമാറി.നാട്ടുകാർ ചേർന്ന് രൂപീകരിച്ച കുടുംബസഹായ കമ്മിറ്റിയുടെ നേതൃത്വത്തിൽ സമാഹരിച്ച എട്ടര ലക്ഷം രൂപയാണ് അമ്മയ്ക്കും ഭാര്യയ്ക്കും മക്കൾക്കും കൈമാറിയത് . ഒഴുക്കൻ മൂല സെൻറ് തോമസ് പാരിഷ് ഹാളിൽ നടന്ന ചടങ്ങിൽ കമ്മിറ്റി ചെയർമാനും ഗ്രാമപഞ്ചായത്ത് അംഗവുമായ  എ.  ജോണി അധ്യക്ഷതവഹിച്ചു. ഫാദർ തോമസ് ചേറ്റാനിയിൽ ഉദ്ഘാടനം ചെയ്തു. പി.ടി. സുഭാഷ്, കൈപ്പണി ഇബ്രാഹിം പി ജെ വിൻസൻറ്,പി സി റെജി, രഞ്ജിത്ത് മാനിയിൽ,അഡ്വ. എ. വർഗീസ് തുടങ്ങിയവർ പ്രസംഗിച്ചു.
എസ്.എസ്. എൽ.സി. പരീക്ഷയിൽ മുഴുവൻ വിഷയങ്ങൾക്കും എ പ്ലസ് നേടിയ നിരഞ്ജന പ്രകാശ്, പാർവതി, ബ്രിട്ടോ സാജൻ, അലോന ടോമി എന്നിവരെയും പുസ്ടു പരീക്ഷയിൽ  മുഴുവൻ വിഷയങ്ങൾക്കും എ പ്ലസ് നേടിയ അലൻ ബേബിയെയും ചടങ്ങിൽ പുരസ്കാരം നൽകി ആദരിച്ചു.
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *