മാലിന്യ സംസ്ക്കരണ പ്ലാൻ്റ് ഉൾപ്പെടെ സൗകര്യങ്ങളോടെ മാനന്തവാടിയിലെ നവീകരിച്ച മത്സ്യ മാർക്കറ്റ് തുറന്നു.
മാനന്തവാടി:
വിവാദങ്ങൾക്ക് വിരാമം മാലിന്യ സംസ്ക്കരണ പ്ലാൻ്റ് ഉൾപ്പെടെ സൗകര്യങ്ങളോടെ മാനന്തവാടിയിലെ നവീകരിച്ച മത്സ്യ മാർക്കറ്റ് തുറന്ന് പ്രവർത്തനം ആരംഭിച്ചു.ഒ.ആർ.കേളു എം.എൽ.എ.മാർക്കറ്റ് വിപണനത്തിനായി തുറന്നുകൊടുത്തു.മാർക്കറ്റ് പ്രവർത്തനം ആരംഭിച്ചതോടെ നഗരത്തിലെ മറ്റ് ചെറുകിട മത്സ്യവിൽപ്പന നഗരസഭ നിരോധിക്കുകയും ചെയ്തു.
മാനന്തവാടി സബ്ബ് കലക്ടർ ആയിരുന്ന എൻ.എസ്.കെ.ഉമേഷിൻ്റെ ഉത്തരവിനെ തുടർന്ന് അടച്ചു പൂട്ടിയ എരുമത്തെരുവിലെ നവീകരിച്ച മത്സ്യ മാർക്കറ്റ് ആണ് തുറന്നു പ്രവർത്തനമാരംഭിച്ചത്. കെട്ടിടം നവീകരിക്കുകയും മാലിന്യ സംസ്ക്കര പ്ലാൻ്റ്പ്രവർത്തനസജ്ജമായതോടെയാണ് മാർക്കറ്റ് തുറന്ന് പ്രവർത്തിക്കാൻ നഗരസഭ തീരുമാനിച്ചത്.കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ച് നാട മുറിക്കൽ ചടങ്ങ് മാത്രമാണ് നടന്നത്.നഗരസഭ ചെയർമാൻ വി.ആർ.പ്രവീജ്, വൈസ് ചെയർപേഴ്സൺ ശോഭരാജൻ, വികസന സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻ പി.ടി.ബിജു,സ്ഥിരം സമിതി അദ്ധ്യക്ഷ ലില്ലി കുര്യൻ, കൗൺസിലർമാരായ ജേക്കബ് സെബാസ്റ്റ്യൻ, അബ്ദുൾ ആസിഫ്, എ.ഉണ്ണികൃഷ്ണൻ, മർച്ചൻ്റ് അസോസിയേഷൻ പ്രസിഡൻ്റ് കെ.ഉസ്മാൻ തുടങ്ങിയവർ ചടങ്ങിൽ സംബദ്ധിച്ചു.മാർക്കറ്റ് പ്രവർത്തനമാരംഭിച്ചതോടെ നഗരത്തിലെ മറ്റു സ്ഥലങ്ങളിലെ ചെറുകിട മത്സ്യ കച്ചവടം ഇനി മുതൽ അനുവദിക്കില്ലെന്നും നഗരസഭ വ്യക്തമാക്കി.





Leave a Reply