മാനന്തവാടിയിലെ മാർക്കറ്റ് ഉദ്ഘാടനം പ്രഹസനമെന്ന് നഗരസഭ യു.ഡി.എഫ് കൗസിലർമാർ
മാനന്തവാടി: : നവീകരിച്ച കെട്ടിടത്തിലേക്ക് മാനന്തവാടിയിലെ മത്സ്യ മാർക്കറ്റ് പ്രവർത്തനമാരംഭിച്ചെങ്കിലും പുത്തരിയിൽ കല്ല് കടിച്ചതു പോലെയായി പ്രവർത്തനോദ്ഘാടനം. മാർക്കറ്റ് ഉദ്ഘാടനം പ്രഹസനമെന്ന് നഗരസഭ യു.ഡി.എഫ് കൗസിലർമാർ വാർത്താ സമ്മേളനത്തിൽ കുറ്റപ്പെടുത്തി.മത്സ്യ-മാംത്സമാർക്കറ്റി സി.പി.എം കറവപശു വാക്കുകയാണെന്നും യു.ഡി.ഫ് കൗൺസിലർമാർ കുറ്റപ്പെടുത്തി.
17 മാസ കാലമായി സബ്ബ് കലക്ടറുടെ ഉത്തരവ് പ്രകാരം അടച്ചിട്ട മത്സൃ മാർക്കറ്റ് ഇപ്പോൾ തുറന്ന് കൊടുത്തത് ജനങ്ങളിൽ നിന്നുള്ള ഒളിച്ചോട്ടമാണ്. 68 ലക്ഷം രൂപ ചിലവിൽ നിർമ്മിക്കുന്ന ആധുനിക മാർക്കറ്റിൻ്റെ പണി രണ്ട് വർഷമായിട്ടും എങ്ങുമെത്തിയിട്ടില്ല. മാനദണ്ഡങ്ങൾ കാറ്റിൽ പറത്തിയാണ് കെട്ടിടത്തിൻ്റെ പണി പോലും നടക്കുന്നത്.നിലവിൽ നടന്ന മാർക്കറ്റ് ലേലം കൗൺസിലിൽ ചർച്ച ചെയ്യാതെ ഭരണ സമിതിയായ സി.പി.എം ഒത്തുകളിച്ചു.കൂടാതെ നഗരസഭയ്ക്ക് ലക്ഷകണക്കിന് രൂപ നഷ്ടം വരുത്തിവെച്ചാണ് ഇപ്പോൾ ലേലം നടന്നിട്ടുള്ളത്.മൂന്നര വർഷം മുൻപ് 58 ലക്ഷം രൂപയ്ക്ക് ലേലം ചെയ്ത മർക്കറ്റ് ഇപ്പോൾ നിസാര പൈസക്കാണ് ലേലം ചെയ്തത്.മാനന്തവാടിയിലെ മത്സ്യ-മാംത്സ മാർക്കറ്റ് പാർട്ടിയിൽ ആളുകളെ കൂട്ടാൻ ഉപയോഗിക്കുകയാണെന്നും വെള്ള സൗകര്യം പോലും ഇല്ലാതെ പഴയ കുപ്പിയിൽ പുതിയ വീഞ്ഞ് നിറച്ചതു പോലെ റിബൺ മുറിച്ച് ഉദ്ഘാടനം നടത്തിയത് പ്രഹസനമാണെന്നും യു.ഡി.എഫ്.കൗൺസിലർമാർ ആരോപിച്ചു. വാർത്താ സമ്മേളനത്തിൽ ജേക്കബ് സെബാസ്റ്റ്യൻ, മുജീബ് കോടിയോടൻ, സ്റ്റെർവിൻസ്റ്റാൻലി, ബി.ഡി.അരുൺകുമാർ, ഹരിചാലിഗന്ധ, ഷീജ ഫ്രാൻസീസ് തുടങ്ങിയവർ പങ്കെടുത്തു.
Leave a Reply