September 28, 2026

പരിസ്ഥിതി ലോല വിഞ്ജാപനം : തലൂക്ക് ഓഫീസ് ഉപരോധം നടത്തി

0
03.jpg
By ന്യൂസ് വയനാട് ബ്യൂറോ

വൈത്തിരി -മലബാര് വന്യജീവി സങ്കേതത്തോട് അനുബന്ധിച്ച് വയനാട് ജില്ലയിലെ പൊഴുതന വൈത്തിരി തരിയോട് പഞ്ചായത്തുകളിലെ നാലു വില്ലേജുകളിലെ കൃഷിസ്ഥലങ്ങളും ജനവാസ കേന്ദ്രങ്ങളും പരിസ്ഥിതിലോലമായി കരട് വിജ്ഞാപനത്തില് ഉള്പ്പട്ടതിന് എതിരെ ബ്ലോക്ക് കമ്മിറ്റി വൈത്തിരി താലൂക്ക് ഓഫീസ് ഉപരോധം നടത്തി .യു ഡി.എഫ് ജില്ലാ കണ്വീനര് എന്. ഡി അപ്പച്ചന് ഉത്ഘാടനം ചെയ്തു .. പരിസ്ഥിതി ലോല പ്രദ്ദേശങ്ങള് നിശ്ചയിക്കുമ്പോള് മുന് യു.ഡി.ഫ് .നിയോഗിച്ച ഉമ്മന് ഉമ്മന് വിദഗ്ത സമതി റിപ്പോര്ട്ട് അനുസരിച്ച് കൃഷിസ്ഥലങ്ങളും ജനവാസ കേന്ദ്രങ്ങളും ഇ. എഫ്. ല് പ്രദേശമാക്കുവാന് കഴിയില്ല.. എന്നാല് മലബാര് വന്യജീവി സങ്കേതത്തിന്റെ മറവില് മേല് വില്ലേജുകളെ കൃഷിസ്ഥലങ്ങളും ജനവാസ കേന്ദ്രങ്ങളും 'ഇ.എഫ് ല് പരിതിയില് ഉള്‌പ്പെടുത്താന് കേന്ദ്ര സര്ക്കാരും സംസ്ഥാന സര്ക്കാരും ശ്രമിക്കുകയാണ്.. കേന്ദ്ര പരിസ്ഥിതി മന്ത്രാലയം നിര്‌ദ്ദേശിച്ചിട്ടുള്ള മോനിറ്ററിങ്ങ് കമ്മറ്റിയില് വയനാട് ജില്ലയിലെ ജനപ്രതിനിധികളെ ഉള്‌പ്പെടുത്തിയിട്ട് ഇല്ല. കര്ഷക ദ്രോഹ നടപടികളില് നിന്നും, ജനങ്ങളുടെ ആശങ്ക അകറ്റാനും കേന്ദ്ര സര്ക്കാരും സംസ്ഥാന സര്ക്കാരും തയ്യാറാകണം എന്ന് എന്.ഡി അപ്പച്ചന് ആവശ്യപ്പെട്ടു. ബ്ലോക്ക് പ്രസിഡന്റ് മാണി ഫ്രാന്‌സീസ് അധ്യക്ഷത വഹിച്ചു എം.എ ജോസഫ്, പി.കെ കുഞ്ഞുമൊയ്തീന്, പോള്‌സണ് കൂവയ്ക്കല്, വര്ഗീസ്. എ.എ, ഷിബു വി.ജി, ബേബി പുന്നക്കല്, എം.ആര് ബാലകൃഷ്ണന്, എം.എം ജോസ്, എബിന് മുട്ടപ്പള്ളി, പി.ടി വര്ഗീസ്, രാമചന്ദ്രന് വൈത്തിരി, ഷമീര് വൈത്തിരി എന്നിവര് സംസാരിച്ചു
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *