March 28, 2024

ഐ സി ബാലകൃഷ്ണന്‍ എം എല്‍ എയുടെ ഇടപെടല്‍; സീക്കുന്നിലെ 17 കുടുംബങ്ങളുടെ പട്ടയമെന്ന സ്വപ്നം യാഥാര്‍ത്ഥ്യമാവുന്നു

0

സുല്‍ത്താന്‍ബത്തേരി: സുല്‍ത്താന്‍ബത്തേരി നഗരസഭാപരിധിയിലെ സീക്കുന്നിലെ 17 കുടുംബങ്ങളുടെ പതിറ്റാണ്ടുകളായുള്ള ആവശ്യം ഒടുവില്‍ ഫലപ്രാപ്തിയിലേക്ക്. ഐ സി ബാലകൃഷ്ണന്‍ എം എല്‍ എയുടെ നിരന്തരമായ ഇടപെടലിലൂടെയാണ് സീക്കുന്നിലെ 17 കുടുംബങ്ങള്‍ക്കുള്ള പട്ടയവിതരണത്തിന്റെ നടപടിക്രമങ്ങള്‍ അന്തിമഘട്ടത്തിലെത്തി നില്‍ക്കുന്നത്. എല്‍ എല്‍ എയുടെ നേതൃത്വത്തില്‍ 2014-15 വര്‍ഷത്തിലാണ് പട്ടയമെന്ന സീക്കുന്നുകാരുടെ ആഗ്രഹം മുന്‍നിര്‍ത്തി യോഗം വിളിച്ച് നടപടിക്രമങ്ങള്‍ ആരംഭിക്കുന്നത്. തുടര്‍ന്ന് ഐ സി ബാലകൃഷ്ണന്‍ എം എല്‍ എ റവന്യൂവകുപ്പുമായി നിരന്തരമായി ബന്ധപ്പെടുകയും അതിന്റെ നടപടിക്രമങ്ങള്‍ നടത്തുകയും ചെയ്തത്. മറ്റ് നടപടിക്രമങ്ങളെല്ലാം അന്തിമഘട്ടത്തിലാണെന്നും സീക്കുന്നിലെ കുടുംബങ്ങള്‍ക്ക് അധികം വൈകാതെ പട്ടയവിതരണം നടത്താനാവുമെന്നും അദ്ദേഹം പറഞ്ഞു. 

ജലജീവന്‍ മിഷന്‍ പദ്ധതി: ബത്തേരി മണ്ഡലത്തിലെ മൂന്ന് ഗ്രാമപഞ്ചായത്തുകളില്‍ കുടിവെള്ള കണക്ഷന്‍ നല്‍കാനുള്ള പ്രവൃത്തികള്‍ക്ക് അനുമതിയായി
സുല്‍ത്താന്‍ബത്തേരി: ജലജീവന്‍ മിഷന്‍ പദ്ധതിയില്‍ ഉള്‍പ്പെടുത്തി ബത്തേരി മണ്ഡലത്തിലെ മൂന്ന് ഗ്രാമപഞ്ചായത്തുകളില്‍ കുടിവെള്ള കണക്ഷന്‍ നല്‍കുന്ന പ്രവൃത്തികള്‍ക്ക് അനുമതിയായി. അമ്പലവയല്‍, മീനങ്ങാടി, മുള്ളന്‍കൊല്ലി ഗ്രാമപഞ്ചായത്തുകളിലെ ഗാര്‍ഹിക കുടിവെള്ള കണക്ഷന്‍ നല്‍കുന്നതിനുള്ള പ്രവൃത്തികളുടെ പ്രൊപ്പോസലുകള്‍ക്കാണ് ജില്ലാ വാട്ടര്‍ ആന്റ് സാനിറ്റേഷന്‍ മിഷനില്‍ നിന്നും, സ്‌റ്റേറ്റ് വാട്ടര്‍ ആന്റ് സാനിറ്റേഷന്‍മിഷനില്‍ നിന്നും അനുമതി ലഭിച്ചിട്ടുള്ളത്. വിശദമായ എസ്റ്റിമേറ്റുകള്‍ തയ്യാറാക്കി ജല അതോറിറ്റിയില്‍ നിന്നും സാങ്കേതിക അനുമതിയും ലഭ്യമായി കഴിഞ്ഞു. ടെണ്ടര്‍ നടപടികള്‍ പൂര്‍ത്തീയായതായും വളരെ വേഗത്തില്‍ തന്നെ പ്രവൃത്തികള്‍ ആരംഭിക്കുമെന്നും ഐ സി ബാലകൃഷ്ണന്‍ എം എല്‍ എ അറിയിച്ചു. അമ്പലവയല്‍ ഗ്രാമപഞ്ചായത്തില്‍ 75.70 ലക്ഷം രൂപയും, മീനങ്ങാടി-94.40 ലക്ഷം, മുള്ളന്‍കൊല്ലി-92.30 ലക്ഷം എന്നിങ്ങനെയാണ് തുക വകയിരുത്തിയിട്ടുള്ളതെന്നും അദ്ദേഹം വ്യക്തമാക്കി. കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ 75 ശതമാനം ഫണ്ട്, ഗ്രാമപഞ്ചായത്ത് 15 ശതമാനം, വ്യക്തിഗത അടവ് 10 ശതമാനം എന്നിങ്ങനെ ചേര്‍ന്ന് സമ്പൂര്‍ണ കുടിവെള്ള കണക്ഷനുകള്‍ നല്‍കുന്ന പദ്ധതിയായ ജലജീവന്‍മിഷന്‍ പ്രവര്‍ത്തികളുടെ ആദ്യഘട്ടത്തില്‍ മണ്ഡലത്തില്‍ കേരളാ വാട്ടര്‍ അതോറിറ്റി മുഖേന 262.40 ലക്ഷം രൂപയുടെ കുടിവെള്ള പദ്ധതിക്ക് അംഗീകാരം ലഭിച്ചിരുന്നു. 1725 ഗാര്‍ഹിക കുടിവെള്ള കണക്ഷനുകളാണ് വാട്ടര്‍ അതോറിറ്റി മുഖേന ഈ വര്‍ഷം നല്‍കുകയെന്നും എം എല്‍ എ വ്യക്തമാക്കി. 
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *