September 29, 2026

കുഞ്ഞോം ഖുർആൻ കോളേജ് അലുംനിക്ക് പുതിയ ഭാരവാഹികൾ

0
IMG-20200908-WA0105.jpg
By ന്യൂസ് വയനാട് ബ്യൂറോ
കുഞ്ഞോം: ഡബ്ല്യു.എം.ഒ ശരീഫ ഫാത്തിമ തഹ്ഫീളുൽ ഖുർആൻ കോളേജിലെ പൂർവ്വ വിദ്യാർത്ഥി സംഘടനക്ക് പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു. ഓൺലൈൻ വോട്ടിങ്ങിലൂടെ തിരഞ്ഞെടുത്ത കമ്മിറ്റിയെ വയനാട് മുസ്ലിം ഓർഫനേജ് പ്രതിനിധി സയ്യിദ് മുജീബ് തങ്ങൾ പ്രഖ്യാപിച്ചു.
അസ്ഫാ  ഭാരവാഹികളായി ഹാഫിസ് ആദിൽ തേറ്റമല (പ്രസിഡന്റ്) ഹാഫിസ് ജാഫർ കുഞ്ഞോം, ഹാഫിസ് മുഹ്സിൻ കുറ്റ്യാടി (വൈസ് പ്രസിഡന്റ്) ഹാഫിസ് മുസാഫിർ കുഞ്ഞോം (ജനറൽ സെക്രട്ടറി) ഹാഫിസ് ആശിഖ്  കുഞ്ഞോം, ഹാഫിസ് സിദ്ധീഖ് തരുവണ (ജോ. സെക്രട്ടറി) ഹാഫിസ് അബദുൽ റഷീദ് കുഞ്ഞോം (ട്രഷറർ) ഹാഫിസ് ശരീഫ് (പി.ആർ.ഒ) എന്നിവരെ തിരഞ്ഞെടുത്തു.
പൂർവ്വ വിദ്യാർത്ഥി സംഘടനയുടെ പുതിയ നാമവും  ലോഗോ പ്രകാശനവും നടത്തി. പരിപാടിയിൽ സ്ഥാപന കമ്മിറ്റി ഭാരവാഹികളും പൂർവ്വകാല ഉസ്താദുമാരും ജീവനക്കാരും പങ്കെടുത്തു. ഹാഫിസ് ശിനാസ് യമാനി സ്വാഗതവും ഹാഫിസ് ജസീർ കുഞ്ഞോം നന്ദിയും പറഞ്ഞു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *