July 8, 2026

മലബാര്‍ കാന്‍സര്‍ സെന്ററിനോടനുബന്ധിച്ച് സി എച്ച് സെന്റര്‍ വരുന്നു

0
09.jpg
By ന്യൂസ് വയനാട് ബ്യൂറോ
 .
.കല്‍പ്പറ്റ :വയനാട്  ജില്ലയിലെയും ഗൂഡല്ലൂര്‍ താലൂക്കിലെയും നിരവധി കാന്‍സര്‍ രോഗികള്‍ക്ക് അത്താണിയായ 
മാനന്തവാടി എടവക പഞ്ചായത്തിലെ മലബാര്‍ കാന്‍സര്‍ സെന്റര്‍നോടനുബന്ധിച്ച് 
സി എച്ച് സെന്റര്‍ ആശ്വാസകേന്ദ്രം തുടങ്ങുന്നതിന് സി എച്ച് സെന്റര്‍ വയനാട് യോഗം തീരുമാനിച്ചു… 
ദിവസേന നൂറുകണക്കിന് ക്യാന്‍സര്‍ രോഗികള്‍ ആണ് ഈ സെന്ററു മായിബന്ധപ്പെട്ടു കൊണ്ടിരിക്കുന്നത് 
കീമോതെറാപ്പി ചെയ്യുന്നതിനും,മറ്റു ചികില്‍സക്കുമായിവരുന്ന ഇത്തരം രോഗികള്‍ക്കും കൂട്ടാളികള്‍ക്കും 
ഭക്ഷണവും വിശ്രമ സൗകര്യവുമൊ ക്കെ ഒരുക്കുന്ന തരത്തിലാണ് സി എച്ച് സെന്റര്‍ വയനാട് ഇവിടെ ആസ്ഥാനം പണിയാന്‍ ഉദ്ദേശിക്കുന്നത് ……ഇതിനാവശ്യമായ സ്ഥലം ഗ്ലോബല്‍ കെഎംസിസി എടവക പഞ്ചായത്ത് കമ്മിറ്റി 
 എടുത്തു …..
സെന്‍ട്രല്‍ മായി ബന്ധപ്പെട്ടു കൊണ്ട് 
വിപുലമായ സൗകര്യങ്ങളോടെ 
ആശ്വാസ കേന്ദ്രം ഉണ്ടാക്കുന്നതിനു വേണ്ടിയാണ് സി എച്ച് സെന്റര്‍ വയനാട് തീരുമാനിച്ചിരിക്കുന്നത് …
സി എച്ച് സെന്റര്‍ വയനാട് 
ജനറല്‍ കണ്‍വീനര്‍ 
റസാക്ക് കല്‍പ്പറ്റ സ്വാഗതം പറഞ്ഞ യോഗത്തില്‍  ചെയര്‍മാന്‍ 
പയന്തോത്ത് മൂസ ഹാജി അധ്യക്ഷതവഹിച്ചു….. 
സി എച്ച് സെന്റര്‍..യോഗം വയനാട് ജില്ലാ മുസ്ലിംലീഗ് സെക്രട്ടറി എംഎം ബഷീര്‍ ഉല്‍ഘാടനം ചെയ്തു പരേതരായ   യു കുഞ്ഞിമുഹമ്മദ് മഠത്തില്‍ മമ്മൂട്ടി തുടങ്ങിയവരുടെ നിര്യാണത്തില്‍ യോഗം അനുശോചനം രേഖപ്പെടുത്തി ..
സി എച്ച് സെന്റര്‍ ഭാരവാഹികളായ സി മൊയ്തീന്‍കുട്ടി ,ടി ഹംസ 
സലാം നീലിക്കണ്ടി, കെ കെ മൊയ്തു അഡ്വക്കറ്റ് എം സി എം ജമാല്‍ മുഹമ്മദ് പനംതറ 
ഏപി ഹമീദ് എസ്എം ഷാഹുല്‍ഹമീദ്
 ഉസ്മാന്‍ പള്ളിയാല്‍ ,ഉസ്മാന്‍ മേമന. മൊയ്തുട്ടി മാസ്റ്റര്‍, പി സി മമ്മൂട്ടി, ഹാരിസ് വിപി കെഎംതൊടി മുജീബ്,വളളിയാട്ട് ആവ അഹമ്മദ് കുട്ടി ബ്‌റാന്‍,അസീസ് കരേക്കാടന്‍
കെ മമ്മൂട്ടിപീ സീ മമ്മൂട്ടി തുടങ്ങിയവരും കെഎംസിസി ഭാരവാഹികളായ അസീസ്‌കോറോം അബുദാബി കെഎംസിസി വയനാട് ജില്ലാ ജനറല്‍ സെക്രട്ടറി ലത്തീഫ് കൊടുവേരിഎടവക പഞ്ചായത്ത് ഗ്ലോബല്‍ കെഎംസിസി പ്രസിഡണ്ട് 
മമ്മൂട്ടി …ശിഹാബ് പേരാല്‍..
തുടങ്ങിയവരും  ഉസ്മാന്‍ പള്ളിയാല്‍ 
പ്‌റസംഗിച്ചു .
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *