August 14, 2026

അഭിമാനമായി ഡോക്ടർ ദമ്പതിമാർ :കൊവിഡ് സ്ഥിരീകരിച്ച സ്ത്രീക്ക് വിജയകരമായ സിസേറിയൻ :അമ്മക്കും കുഞ്ഞിനും സുഖം

0
IMG_20200908_201434.jpg
By ന്യൂസ് വയനാട് ബ്യൂറോ
കൽപ്പറ്റ..
വയനാട്ടില്‍ ആദ്യമായി   കൊവിഡ് സ്ഥിരീകരിച്ച സ്ത്രീക്ക് വിജയകരമായ  സിസേറിയൻ .  അമ്മക്കും  കുഞ്ഞിനും സുഖം..ഓപ്പറേഷന് നേതൃത്വം  നല്‍കിയത് ദമ്പതിമാരായ ഡോക്ടര്‍മാര്‍.  ചൊവ്വാഴ്ച ഉച്ചയോടെയാണ് പ്രസവം നടന്നത്. മുട്ടിൽ സ്വദേശിയായ 27കാരിക്കാണ് ഓപ്പറേഷൻ നടത്തിയത്. യുവതിയുടെ സഹോദരന് നേരത്തെ കൊവിഡ് സ്ഥിരീകരിച്ചിരുന്നു. ഇതേ തുടര്‍ന്ന് യുവതി ക്വാറന്റൈനില്‍ കഴിയുകയായിരുന്നു. ചൊവ്വാഴ്ച  ഉച്ചക്ക് യുവതിക്ക് പ്രസവ വേദന അനുഭവപ്പെടുകയും, ഇന്ന് ഉച്ചയോടെ ആശുപത്രിയില്‍ എത്തിക്കുകയുമായിരുന്നു. പരിശോധനയില്‍ കൊവിഡ് സ്ഥിരീകരിച്ചതിനാല്‍ ജില്ലാ ആശുപത്രിയിലെ കൊവിഡ് സെന്ററില്‍ പ്രത്യേകമായി സജീകരിച്ച ഓപ്പറേഷന്‍ തിയ്യറ്ററില്‍ കയറ്റുകയും ഒപ്പറേഷൻ നടത്തുകയുമായിരുന്നു. സ്ത്രീയുടെ രണ്ടാമത്തെ പ്രസവത്തില്‍ ആണ്‍കുട്ടിക്കാണ് ജന്മം നല്‍കിയത്. നേരത്തെ ഈ സ്ത്രീ ഇരട്ടക്കുട്ടികള്‍ക്ക് ജന്മം നല്‍കിയിരുന്നു. അതും ഓപ്പറേഷനിലൂടെയായിരുന്നു. മാനന്തവാടി ജില്ലാ ആശുപത്രിയിലെ അനസ്‌തേഷ്യ ഡോക്ടര്‍ ഉസ്മാന്‍, ഗൈനക്കോളജിസ്റ്റും ഭാര്യയുമായ ഡോ. നസീറ ബാനു, സ്റ്റാഫ്‌നഴ്‌സ് ബിന്ദു പി ആര്‍ എന്നിവരാണ് ഓപ്പറേഷന് നേതൃത്വം നല്‍കിയത്. 
 
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *