April 25, 2024

പുനരധിവാസ പുനരുജ്ജീവന പദ്ധതികള്‍ ഉദ്ഘാടനം ചെയ്തു:88 വീടുകള്‍ക്ക് തറക്കല്ലിടല്‍ : 15 വീടുകളുടെ താക്കോല്‍ദാനം

0
· 88 വീടുകള്‍ക്ക് തറക്കല്ലിടല്‍, 15 വീടുകളുടെ താക്കോല്‍ദാനം
· 60 കുടുംബങ്ങള്‍ ഭൂവിതരണം 
· 24 കുടുംബങ്ങള്‍ക്ക് തൊഴില്‍
ജില്ലയിലെ ഭൂരഹിത പട്ടിക വര്‍ഗ്ഗ കുടുംബങ്ങളുടെ വിവിധ പുനരധിവാസ പുനരുജ്ജീവന പദ്ധതികളുടെ ഉദ്ഘാടനം പട്ടികജാതി പട്ടിക വര്‍ഗ്ഗ വകുപ്പ് മന്ത്രി എ.കെ ബാലന്‍ ഓണ്‍ലൈനായി നിര്‍വ്വഹിച്ചു. 88 വീടുകളുടെ തറക്കല്ലിടല്‍ കര്‍മ്മം, 15 വീടുകളുടെ താക്കോല്‍ ദാനം, കാരാപ്പുഴ പുനരധിവാസ പദ്ധതിയുടെ ഭാഗമായി മേപ്പാടി,മൂപ്പൈനാട്,മുട്ടില്‍ എന്നീ പഞ്ചായത്തുകളിലെ 60 ആദിവാസി കുടുംബങ്ങള്‍ക്ക് തൃക്കൈപ്പറ്റ വില്ലേജിലെ പരൂര്‍കുന്നില്‍ നല്‍കുന്ന ഭൂമിയുടെ കൈവശാവകാശ രേഖയുടെ വിതരണം, കണിയാമ്പറ്റ ഊരാളി കോളനിയിലെ 24 ആദിവാസി കുടുംബങ്ങള്‍ക്ക് തൊഴില്‍ നല്‍കല്‍ തുടങ്ങിയ പദ്ധതികളാണ് മന്ത്രി ഉദ്ഘാടനം ചെയ്തത്. 
പദ്ധതി വിവരങ്ങള്‍ :
· മേപ്പാടി തൃക്കൈപ്പറ്റ വില്ലേജിലെ പരൂര്‍കുന്നില്‍ ജില്ലാ മണ്ണ് സംരക്ഷണ വകുപ്പിന്റെ മേല്‍ നോട്ടത്തില്‍ നിര്‍മ്മിക്കുന്ന 54 വീടുകളുടെയും  വൈത്തിരി പഞ്ചായത്തിലെ അറമല നിക്ഷിപ്ത വനഭൂമിയില്‍ 28 ആദിവാസി കുടുംബങ്ങള്‍ക്കുളള ഭവനങ്ങളുടെയും  കുടുംബശ്രി മേപ്പാടി പുതുമലയില്‍ നിര്‍മ്മിക്കുന്ന 6 വീടുകളുടെയും തറക്കല്ലിടല്‍
· പ്രിയദര്‍ശ്ശിനി കോളനിയിലെ 3 വീടുകളുടെയും പൂക്കോട്ട് കുന്നില്‍ പണി പൂര്‍ത്തീകരിച്ച 4 വീടുകളുടെയും വട്ടക്കുണ്ട് കാട്ട്‌നായ്ക്കന്‍ കോളനിയിലെ ഒരു വീടിന്റെയും പൊഴുതന ആലക്കണ്ടി പണിയകോളനിയിലെ ഏഴ് ഭവനങ്ങളുടെയും  താക്കോല്‍ദാനം.
· ചേല അപ്പാരല്‍ പാര്‍ക്കില്‍ കണിയാമ്പറ്റ പാടിക്കുന്ന് ഊരാളി കോളനിയിലെ 24 ആദിവാസി കുടുംബങ്ങള്‍ക്ക് തൊഴില്‍ നല്‍കല്‍,കളിമണ്‍പാത്ര നിര്‍മ്മാണ യൂണിറ്റ് ഉദ്ഘാടനം.
· പ്രിയദര്‍ശ്ശിനി കോളനിയെ പൂക്കോട് മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂള്‍ റോഡുമായി ബന്ധപ്പെടുത്തുന്ന പ്രിയദര്‍ശിന് റോഡ്, പഴശ്ശി കോളനി റോഡ് എന്നിവയുടെ ഉദ്ഘാടനം
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *