August 18, 2026

സ്റ്റേജ് കം ക്ലാസ് മുറി ഉദ്ഘാടനം ചെയ്തു

0
IMG-20200909-WA0467.jpg
By ന്യൂസ് വയനാട് ബ്യൂറോ
പാൽ വെളിച്ചം ഗവൺമെൻ്റ് എൽ.പി സ്കൂളിലെ സ്റ്റേജ് കം ക്ലാസ് മുറിയുടെ ഉദ്ഘാടനം ഒ.ആർ. കേളു എം.എൽ.എ നിർവ്വഹിച്ചു. 2019 -20 സാമ്പത്തിക വർഷത്തെ ജനകീയാസൂത്രണം പദ്ധതികളിൽ ഉൾപ്പെടുത്തി മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് അനുവദിച്ചു 12 ലക്ഷം രൂപ ചെലവഴിച്ചാണ് സ്റ്റേജ് കം ക്ലാസ് മുറി നിർമ്മിച്ചത്. തിരുനെല്ലി ഗ്രാമ പഞ്ചായത്ത് സ്കൂളിന് അനുവദിച്ച അഞ്ച് ലക്ഷം രൂപ ചെലവഴിച്ച് നിർമ്മിച്ച സ്ത്രീ സൗഹൃദ ടോയ്ലറ്റിൻ്റെ ഉദ്ഘാടനം തിരുനെല്ലി ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് ജി. മായാദേവി നിർവ്വഹിച്ചു. 
പൂർണ്ണമായും കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് നടന്ന ചടങ്ങിൽ മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് ഗീതാ ബാബു അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് എ.ജെ. പൈലി, ബ്ലോക്ക് മെമ്പർ ഡാനിയൽ ജോർജ്, വാർഡ് മെമ്പർ സി.റ്റി. വത്സല കുമാരി, പി.ടി.എ പ്രസിഡൻ്റ് കെ.കെ. വിനോദ് തുടങ്ങിയവർ പങ്കെടുത്തു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *