April 25, 2024

അഖിലേ….. നീയാണ് മാതൃക: ആദിവാസി കോളനിയിലെ അഖിലിന്റെ സത്യസന്ധതക്ക് കൈയ്യടി.

0
Img 20200909 215008.jpg
തരുവണ :
കളഞ്ഞുകിട്ടിയ പണമടങ്ങിയ പേഴ്‌സ് ഉടമസ്ഥന് തിരികെ നല്‍കിയ നടക്കല്‍ ആദിവാസി കോളനിയിലെ അഖിലിന്റെ സത്യസന്ധത മാതൃകയാകുന്നു. കരിങ്ങാരി ഗവ യു പി സ്‌കൂളിലെ ആറാംതരം വിദ്യാര്‍ത്ഥിയായ അഖിലിന്റെ സത്യസന്ധതയെ കുറിച്ച് പെഴ്‌സിന്റെ ഉടമസ്ഥനും, അധ്യാപക വിദ്യാര്‍ത്ഥിയുമായ റാഫി  ഫെയ്‌സ് ബുക്കില്‍ കുറിച്ച വരികളാണ് ഹൃദയസ്പര്‍ശിയാകുന്നത്. ഫീസടക്കാനായി വെച്ച പണവും മറ്റ് നിരവധി രേഖകളും നഷ്ടപ്പെട്ട വിഷമത്തിലിരിക്കുമ്പോഴാണ് പേഴ്സ് കിട്ടിയിട്ടുണ്ട് ,വന്ന് വാങ്ങിക്കോളൂ എന്ന് പറഞ്ഞ്  റാഫിക്ക് നടക്കൽ കോളനിയിൽ നിന്ന് കോൾ വരുന്നത്. 
ഇങ്ങനെയായിരുന്നു റാഫി ഫേസ്ബുക്കിൽ കുറിച്ച പോസ്റ്റ്.
“അഖിലേ.., നീയാണ് മാതൃക.. !
ഇന്ന് എന്റെ പേഴ്‌സ് നഷ്ട്ടപ്പെട്ടു.. ഐ ഡി കാര്‍ഡടക്കം ഒരുപാട് രേഖകള്‍, ഫീ അടക്കാന്‍ വെച്ച വലിയൊരു സംഖ്യ ..എവിടയാണ് നഷ്ടപ്പെട്ടതെന്ന് അറിയാതെ വിഷമിച്ചിരുന്ന സമയത്താണ് ഒരു കോൾ വന്നത്. കോൾ എടുത്തപ്പോ നടക്കല്‍ കോളനിയില്‍ നിന്നാണ് റാഫിയല്ലേ?' അതെ..  നിങ്ങളുടെ പേഴ്‌സ് കിട്ടിയിട്ടുണ്ട് ഒന്ന് വരുവോ എന്നും പറഞ്ഞു .. പോയപ്പോ കോളനിയിലെ എല്ലാരും എന്റെ പേഴ്‌സ് പിടിച്ചു നില്‍ക്കുന്നു. കയ്യില്‍ തരുമ്പോ പറഞ്ഞു എല്ലാം ഉണ്ടോ എന്ന് നോക്കിക്കോ.. നോക്കുമ്പോ അതില്‍ ഞാന്‍ വെച്ച കാശ് അടക്കം അത്‌പോലെ.. എന്നെ വിളിക്കാന്‍ ലൈസന്‍സ് മാത്രമേ അവര്‍ എടുത്തിട്ടുള്ളു. സന്തോഷത്തോടെ ഇതാര്‍ക്കാണ് കിട്ടിയെതെന്ന് ചോദിച്ചു മുതിര്‍ന്നവരിലേക്ക് നോക്കിയപ്പോ അതിനിടയില്‍ നിന്ന് ഒരു കൊച്ച് പയ്യന്‍ എനിക്കാണെന്ന് പറഞ്ഞു കൈപൊക്കി. സന്തോഷത്തിലപ്പുറം അത്ഭുതം ആയിരുന്നു.പണം കണ്ടിട്ടും അതെടുക്കാതെ. കളയാതെ തന്റെ അമ്മയ്ക്ക് കൊടുത്തിട്ട് എന്നെ വിളിക്കാന്‍ പറഞ്ഞ നല്ല മനസ്സ്. അഖിലെന്ന ആ പയ്യന്‍ .  കരിങ്ങാടി ഗവ. സ്‌കൂളിലെ ആറാം ക്ലാസ് വിദ്യാര്‍ത്ഥിയാണ്. പ്രിയ ഗുരു ബാലന്‍ മാഷിന്റെ ശിഷ്യന്‍. തന്റെ മാഷും വീട്ടുകാരും പഠിപ്പിച്ചതാണ് ഇങ്ങനെ എടുക്കരുതെന്ന് പറഞ്ഞപ്പോ.. ആ വാക്കുകളും പ്രവര്‍ത്തിയും നമുക്ക് മാതൃക ആവുകയാണ്.. നന്ദിക്കപ്പുറം സ്‌നേഹം. അഖില്‍ മോന്‍ നടക്കല്‍ കോളനിക്കാര്‍ക്കും, കൂട്ടുകാര്‍ക്കും മാത്രമല്ല… നാടിന് തന്നെ മാതൃകയാണ്.”   അഖിലിന്റെ നന്മ മനസ് തുണയായെന്ന് റാഫി പറയുന്നു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *