April 25, 2024

സഹകരണ ബാങ്കുകളിൽ ഒറ്റത്തവണ തീര്‍പ്പാക്കല്‍ പദ്ധതി ആരംഭിച്ചു

0



പ്രളയക്കെടുതി, കോവിഡ് 19 മഹാമാരി തുടങ്ങി വിവിധ കാരണങ്ങളാല്‍ യഥാസമയം വായ്പ തിരിച്ചടക്കാന്‍ കഴിയാത്ത ഇടപാടുകാരെ സഹായിക്കാന്‍ കേരള ബാങ്കില്‍ നവകേരളീയം ഒറ്റത്തവണതീര്‍പ്പാക്കല്‍ പദ്ധതി ആരംഭിച്ചു. പദ്ധതിപ്രകാരം സ്വര്‍ണ്ണപണയ വായ്പ, നിക്ഷേപ വായ്പ എന്നിവ ഒഴികെ 2020 ആഗസ്റ്റ് 31 വരെ പൂര്‍ണ്ണമായോ ഭാഗികമായോ കുടിശ്ശികയായ 50 ലക്ഷം രൂപവരെയുള്ള എല്ലാവിധ വായ്പകളും പലിശ ഇളവുകളോടെ അടച്ചുതീര്‍ക്കാന്‍ കഴിയും. 50 ലക്ഷം രൂപയ്ക്ക് മുകളിലുള്ള വായ്പകളില്‍ പിഴപ്പലിശ പൂര്‍ണ്ണമായും ഒഴിവാക്കും.
നിഷ്‌ക്രിയ ആസ്തിയായ കാലപ്പഴക്കമുള്ള വായ്പകള്‍, ആര്‍ബിട്രേഷന്‍/ എക്‌സിക്യൂഷന്‍, സര്‍ഫേസി കേസുകളില്‍ ഉള്‍പ്പെട്ട വായ്പകള്‍, വായ്പക്കാരന്‍ മരണപ്പെട്ട വായ്പകള്‍, മാരകരോഗം ബാധിച്ചവരുടെയും പട്ടികജാതി – പട്ടിക വര്‍ഗ്ഗ വിഭാഗങ്ങളുടേയും മത്സ്യത്തൊഴിലാളികളുടേയും വായ്പകള്‍, ശമ്പള സര്‍ട്ടിഫിക്കറ്റിന്റെ ജാമ്യത്തിലെടുത്ത വായ്പകള്‍, വിദ്യാഭ്യാസ വായ്പകള്‍, എസ്.എച്ച്.ജി, ജെ.എല്‍.ജി വായ്പകള്‍ തുടങ്ങിയവയിലെല്ലാം പലിശ ഇളവുകള്‍ അനുവദിക്കുന്നതാണ്. പദ്ധതി പ്രയോജനപ്പെടുത്തുന്നതിന് ഇടപാടുകാര്‍ കേരള ബാങ്ക് ശാഖകളുമായി ബന്ധപ്പെടേണ്ടതാണ്.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *