September 30, 2026

ഓഫീസുകളില്‍ ഫയര്‍ ഓഡിറ്റിന് നിര്‍ദ്ദേശം

0
By ന്യൂസ് വയനാട് ബ്യൂറോ
സിവില്‍ സ്റ്റേഷനിലെ വിവിധ ഓഫീസുകളില്‍ അലക്ഷ്യമായി കിടക്കുന്ന പേപ്പറുകള്‍, കത്താന്‍ സാധ്യതയുള്ള വസ്തുക്കള്‍ എന്നിവ അടിയന്തരമായി സുരക്ഷിത സ്ഥാനത്തേക്ക് മാറ്റാന്‍ ജില്ലാ കലക്ടര്‍ നിര്‍ദ്ദേശം നല്‍കി. പ്ലഗ് പോയിന്റുകളും വയറിങും പരിശോധിച്ച് സുരക്ഷ ഉറപ്പാക്കണം. കംപ്യൂട്ടറും മറ്റ് വൈദ്യുതോപകരണങ്ങളും ഉപയോഗ ശേഷം പ്ലഗില്‍ നിന്ന് ഊരിയിടാനും ശ്രദ്ധിക്കണം. 

സാമൂഹിക നീതി ഓഫീസില്‍ കഴിഞ്ഞ മാസം അഗ്നിബാധയുണ്ടായ പശ്ചാത്തലത്തില്‍ എല്ലാ ജില്ലാതല ഓഫീസുകളിലും ഫയര്‍ ഓഡിറ്റ് നടത്തുന്നതിന് അഗ്നി- രക്ഷാ വിഭാഗത്തിന് നിര്‍ദ്ദേശം നല്‍കിയതായി ജില്ലാ കലക്ടര്‍ അറിയിച്ചു.


Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *