September 30, 2026

വയനാട്ടിൽ 107 പേര്‍ക്ക് കൂടി കോവിഡ്; 100 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗബാധ : 79 പേര്‍ക്ക് രോഗമുക്തി

0
By ന്യൂസ് വയനാട് ബ്യൂറോ
വയനാട് ജില്ലയില്‍ ഇന്ന് (17.09.20) 107 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ.ആര്‍. രേണുക അറിയിച്ചു. 79 പേര്‍ രോഗമുക്തി നേടി. ഒരു ആരോഗ്യ പ്രവര്‍ത്തകന്‍ ഉള്‍പ്പെടെ 100 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. 7 പേര്‍ ഇതര സംസ്ഥാനങ്ങളില്‍ നിന്ന് വന്നവരാണ്. 
 
ഇതോടെ ജില്ലയില്‍ കോവിഡ് സ്ഥിരീകരിച്ചവരുടെ ആകെ എണ്ണം 2356 ആയി. 1790 പേര്‍ രോഗമുക്തരായി. നിലവില്‍ 554 പേരാണ് ചികിത്സയിലുള്ളത്.
സമ്പര്‍ക്കത്തിലൂടെ രോഗം സ്ഥിരീകരിച്ചവര്‍:
നെന്മേനി പഞ്ചായത്ത് 21 പേര്‍, ബത്തേരി മുനിസിപ്പാലിറ്റി 18, പൂതാടി സ്വദേശികള്‍ 11, അമ്പലവയല്‍, മേപ്പാടി സ്വദേശികള്‍ 10 പേര്‍ വീതം, വെള്ളമുണ്ട സ്വദേശികള്‍ 5, കണിയാമ്പറ്റ, നൂല്‍പ്പുഴ സ്വദേശികള്‍ 4 പേര്‍ വീതം, വെങ്ങപ്പള്ളി, എടവക സ്വദേശികള്‍ 2 പേര്‍ വീതം, മാനന്തവാടി, പുല്‍പ്പള്ളി, പടിഞ്ഞാറത്തറ, മൂപ്പൈനാട്, തിരുനെല്ലി, വാഴവറ്റ സ്വദേശികളായ ഓരോരുത്തര്‍, ഉറവിടം വ്യക്തമല്ലാത്ത മേപ്പാടി, പടിഞ്ഞാറത്തറ, കല്‍പ്പറ്റ സ്വദേശികളായ ഓരോരുത്തര്‍, എറണാകുളം, കണ്ണൂര്‍, കോഴിക്കോട് ജില്ലകളില്‍ നിന്നുള്ള ഓരോരുത്തര്‍, ബത്തേരി സ്വദേശിയായ ഒരു ആരോഗ്യ പ്രവര്‍ത്തകന്‍.
ഇതര സംസ്ഥാനങ്ങളില്‍ നിന്നെത്തിയവര്‍: 
സപ്തംബര്‍ ഒന്നിന് ജമ്മുകശ്മീരില്‍ നിന്ന് വന്ന പൂതാടി സ്വദേശി (24), ഓഗസ്റ്റ് 30ന് കര്‍ണാടകയില്‍ നിന്ന് വന്ന വെള്ളമുണ്ട സ്വദേശികള്‍ (35 ,53 ) സെപ്റ്റംബര്‍ 13ന്  ബാംഗ്ലൂരില്‍ നിന്ന് വന്ന പുല്‍പ്പള്ളി സ്വദേശി (21), നെന്മേനി സ്വദേശി (22), സെപ്തംബര്‍ 10ന് ബീഹാറില്‍ നിന്ന് വന്ന വാഴവറ്റ സ്വദേശികള്‍ (22, 27). 
79 പേര്‍ക്ക് രോഗമുക്തി
22 പടിഞ്ഞാറത്തറ പഞ്ചായത്ത് സ്വദേശികള്‍, 18 ബത്തേരി സ്വദേശികള്‍, 12 മീനങ്ങാടി സ്വദേശികള്‍, 4 അമ്പലവയല്‍ സ്വദേശികള്‍, 3 വെള്ളമുണ്ട സ്വദേശികള്‍, തിരുനെല്ലി, എടവക, നൂല്‍പ്പുഴ, മാനന്തവാടി, മേപ്പാടി സ്വദേശികളായ 2 പേര്‍ വീതം, മുട്ടില്‍, തൊണ്ടര്‍നാട്, തരിയോട്, പൊഴുതന, പനമരം, മുള്ളന്‍കൊല്ലി, മലപ്പുറം, തൃശ്ശൂര്‍ സ്വദേശികളായ ഓരോരുത്തര്‍, 2 മൈസൂര്‍ സ്വദേശികള്‍ എന്നിവരാണ് രോഗമുക്തരായത്.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *