April 25, 2024

ബത്തേരി നഗരസഭാ ചെയർമാൻ സ്ഥാനം ടി.എൽ. സാബു രാജി വെക്കണം: . യു.ഡി.എഫ്

0
Img 20200917 193313.jpg
                             
സുൽത്താൻബത്തേരി :ബത്തേരി നഗരസഭാ ഭരണസമിതിയുടെ ചെയർമാനായിരുന്ന് സോഷ്യൽ മീഡിയയിലൂടെ തെറിയഭിഷേകം നടത്തിയ ചെയർമാൻ ടി.എൽ സാബുവിനെതിരെ  യു.ഡി.എഫ്  പ്രതിഷേധം ശക്തമാക്കിയതിന്റെ അടിസ്ഥാനത്തിൽ അദ്ദേഹം ലീവെടുത്ത്  പോയിരിക്കുകയാണെന്ന് യു.ഡി.എഫ് ബത്തേരി മുനിസിപ്പൽ കമ്മറ്റി അരോപിച്ചു. എന്നാൽ ഈ പൊറാട്ടു നാടകംകൊണ്ട് ചെയർമാൻ കസേരയിലേക്കു തിരിച്ചു വരാൻ  അനുവദിക്കില്ലെന്നും അസുഖത്തിന്റെ പേരു പറഞ്ഞ് താത്ക്കാലികമായി ലീവെടുപ്പിച്ച സി.പി.എമ്മി ൻ്റെ കാപട്യം ജനങ്ങൾ തിരിച്ചറിയണമെന്നും  യു.ഡി.എഫ്  മുനിസിപ്പൽ കമ്മിറ്റി ആവശ്യപ്പെട്ടു. 
 സെപ്തംബർ 25ാം തീയതി വരെയാണ് ലീവെടുത്തത് എന്നാണ് ഔദ്യോഗിക വിശദികരണം എന്നാൽ എന്ത് രോഗമാണ്  ഇദ്ദേഹത്തിന് ബാധിച്ചത് എന്നറിയാൻ പൊതു ജനങ്ങൾക്ക് താത്പര്യമുണ്ട്. മാത്രവുമല്ല ഇത്തരത്തിലുള്ള ബാലിശമായ വാദങ്ങൾ പറഞ്ഞ് ചെയർമാൻ കസേരയിൽ തിരിച്ചു വരാൻ  അനുവദിക്കില്ല. ഉന്നതമായ സ്ഥാനത്തിരുന്ന് ഇത്തരം നടപടിയുണ്ടാകുന്നത് ഒരിക്കലും അംഗീകരിക്കാൻ കഴിയില്ല. ഈ വിഷയത്തിൽ സി.പി.എം.  നിലപാട് വ്യക്തമാക്കണം.
ഈ സാഹചര്യത്തിൽ നഗരസഭയുടെ ഭരണം ഏകാധിപത്യത്തിലേക്കും ദുർഭരണത്തിലേക്കുമാണ് പോയി കൊണ്ടിരിക്കുന്നത്. കഴിഞ്ഞ ദിവസം നടന്ന ബോർഡ് മീറ്റിങ്ങിൽ ടെണ്ടർ അംഗീകരിക്കുന്നത് സംബന്ധിച്ച് അജണ്ടയിൽ നിയമാനുസൃതം നടത്തേണ്ട നടപടിയൊന്നും പാലിക്കാതെ അജണ്ട നടപ്പിലാക്കാൻ വികസനകാര്യ ചെയർമാൻ കാട്ടി കൂട്ടിയ ധിക്കാരപരമായ സമീപനം ഭരണകക്ഷിയിൽ പോലും അതൃപ്തി ഉണ്ടാക്കിയിട്ടുണ്ട്. ടെണ്ടർ നടപടികളിൽ സാമാന്യമായി പാലിക്കേണ്ട സീൽ പൊളിച്ച് പരിശോധിക്കാതെ ടെണ്ടർ അംഗീകരിക്കാൻ തിടുക്കം കാട്ടിയതിന്റെ പേരിലാണ് യു.ഡി.എഫ്.  അംഗങ്ങൾ വിയോജനം രേഖപ്പെടുത്തിയത്.തുടർന്നും ഇത്തരം നടപടികളുമായി ഭരണസമിതി മുന്നോട്ട് പോയാൽ ശക്തമായ സമരങ്ങളുമായി യു.ഡി.എഫ്  മുന്നോട്ട് പോകുമെന്നും കമ്മറ്റി അംഗങ്ങൾ പറഞ്ഞു.
         ജയരാജ് ബത്തേരി
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *