October 2, 2026

ഉമ്മൻ ചാണ്ടിയുടെ നിയമസഭാംഗത്വ ജുബിലി: ഭക്ഷ്യ കിറ്റുകൾ വിതരണം ചെയ്തു.

0
WhatsApp-Image-2020-09-18-at-1.33.55-PM.jpeg
By ന്യൂസ് വയനാട് ബ്യൂറോ
.
ഉമ്മൻ ചാണ്ടിയുടെ നിയമസഭാ സാമാജികത്വത്തിൻ്റെ അൻപതാം വാർഷീകത്തിൻ്റെ ഭാഗമായി യൂത്ത് കോൺഗ്രസ് മുട്ടിൽ മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഭക്ഷ്യ കിറ്റുകൾ വിതരണം ചെയ്തു. എടപ്പെട്ടി ജീവൻ ജ്യോതിയിൽ നടന്ന ചടങ്ങിൽ ഡി സി സി ജനറൽ സെക്രട്ടറി ബിനു തോമസ് ഉദ്ഘാടനം ചെയ്തു, മണ്ഡലം പ്രസിഡൻ്റ് ഷുഹൈബ് അദ്യക്ഷനായിരുന്നു. ജോയി തൊട്ടിത്തറ, ഉഷാ തമ്പി, വി.കെ ഗോപി, സുന്ദർരാജ് എടപ്പെട്ടി, ശശി പന്നിക്കുഴി, കെ പത്മനാഭൻ, മുസ്തഫ പയന്തോത്ത്, ചന്ദ്രിക കൃഷ്ണൻ, സീമ ജയരാജൻ, സുരേഷ് , സിസ്റ്റർ  കൃപ എസ് എ ബി എസ് തുടങ്ങിയവർ പ്രസംഗിച്ചു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *