വയനാട്ടിൽ 338 പേര് പുതുതായി നിരീക്ഷണത്തില്‍
കോവിഡുമായി ബന്ധപ്പെട്ട് ജില്ലയില്‍ ഇന്ന് (18.09) പുതുതായി നിരീക്ഷണത്തിലായത് 338 പേരാണ്. 262 പേര് നിരീക്ഷണ കാലം പൂര്‍ത്തിയാക്കി. നിലവില്‍ നിരീക്ഷണത്തിലുള്ളത് 3082 പേര്. ഇന്ന് വന്ന 94 പേര് ഉള്‍പ്പെടെ 573 പേര് ആശുപത്രിയില്‍ നിരീക്ഷണത്തിലാണ്. ജില്ലയില്‍ നിന്ന് ഇന്ന് 1350 പേരുടെ സാമ്പിളുകളാണ് പരിശോധനയ്ക്ക് അയച്ചത്. ഇതുവരെ പരിശോധനയ്ക്ക് അയച്ച 71621 സാമ്പിളുകളില്‍
67040 പേരുടെ ഫലം ലഭിച്ചു. ഇതില്‍ 64616 നെഗറ്റീവും 2424 പോസിറ്റീവുമാണ്.
Leave a Reply