കോവിഡാനന്തരം ഗ്രാമീണ ഗാന്ധിയൻ സമ്പദ് വ്യവസ്ഥ അനിവാര്യം: രാഹുൽ ഗാന്ധി എം.പി.
കോവിഡ് മഹാമാരിയുടെ പശ്ചാത്തലത്തിൽ നമ്മുടെ വികസന സങ്കൽപ്പങ്ങൾ മാറ്റി എഴുതണമെന്നും വർധിച്ചുവരുന്ന സാമൂഹിക അസന്തുലിതാവസ്ഥ പരിഹരിക്കാൻ മഹാത്മജി വിഭാവനം ചെയ്ത ഗ്രാമസ്വരാജിലേക്ക് തിരിച്ചു പോകണമെന്നും വയനാട് എം പി രാഹുൽ ഗാന്ധി പറഞ്ഞു.
കേരള പ്രദേശ് ഗാന്ധി ദർശൻ വേദിയുടെ വയനാട് ജില്ലാ സമ്മേളനത്തിൽ നൽകിയ ഓൺലൈൻ മെസ്സേജിലാണ് രാഹുൽഗാന്ധി ഇങ്ങനെ പറഞ്ഞത്.
കോവിഡ് ഉണ്ടാക്കിയ സാമൂഹിക അസന്തുലിതാവസ്ഥ വളരെ വലുതാണ്.
മനുഷ്യസമൂഹങ്ങളുടെ വികസന സങ്കൽപ്പങ്ങൾ പുനഃക്രമീകരിക്കപ്പെടണം. ജനതയുടെ അതിജീവനത്തിന് ഗ്രാമ സ്വരാജും ഗ്രാമീണ സമ്പദ് വ്യവസ്ഥയും ശക്തിപ്പെടുത്തേണ്ടതുണ്ട്.
കേരളാ പ്രദേശ് ഗാന്ധിദർശൻ വേദി പോലുള്ള ഗാന്ധിയൻ പ്രസ്ഥാനങ്ങളുടെ ധർമ്മം യുവാക്കളെ മതേതരത്വവും ഗാന്ധിയൻ മൂല്യങ്ങളും പഠിപ്പിക്കുക എന്നുള്ളതാണ്. അദ്ദേഹം സന്ദേശത്തിൽ തുടർന്ന് പറഞ്ഞു.
കെ.പി.ജി.ഡിയുടെ ജില്ലാ പൊതു സമ്മേളനം കെ.പി.സി.സി സെക്രട്ടറി കെ.കെ. അബ്രഹാമും
പ്രതിനിധി സമ്മേളനം ഗാന്ധി ദർശൻ വേദി സംസ്ഥാന ചെയർമാൻ ഡോക്ടർ എം സി ദിലീപ് കുമാറും ഉദ്ഘാടനം ചെയ്തു. ജില്ലാ ചെയർമാൻ ഇ.വി അബ്രഹാം അധ്യക്ഷത വഹിച്ചു.
ഡോക്ടർ നെടുമ്പന അനിൽ, എം.എസ് ഗണേഷ്, ഇഖ്ബാൽ വലിയവീട്ടിൽ, കുര്യാക്കോസ് ആൻറണി, അഡ്വ.ജോഷി സിറിയക്, യൂത്ത് കോൺഗ്രസ് ജില്ലാ പ്രസിഡൻഡ് ഷംഷാദ് മരയ്ക്കാർ, ശ്രീമതി ആയിഷ പള്ളിയാൽ, അഡ്വ. ഗ്ലോറി ജോർജ്, ഷംസുദ്ദീൻ പി.ഇ, ആൻ്റണി പി.വി, വിനി എസ് നായർ, അരുൺ ദേവ്, കെ.ടി. കുഞ്ഞികൃഷ്ണൻ, ജോയിച്ചൻ വർഗീസ്, സെബാസ്റ്റ്യൻ കൽപറ്റ, സിബിച്ചൻ കരിക്കേടം തുടങ്ങിയവർ പ്രസംഗിച്ചു.





Leave a Reply